ഇന്ധന വില ഇന്നും വർധിച്ചു

ഇന്ധന വില ഇന്നും വർധിച്ചു. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.
ഡൽഹയിൽ പെട്രോൾ വില 102.64 രൂപയാണ്. മുംബൈയിൽ 108.67 രൂപയായി. ഡീസലിന് ഡൽഹിയിൽ 91.07 രൂപയാണ്. 98.80 രൂപയാണ് മുംബൈയിൽ.
Read Also : സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി വരവിൽ റെക്കോർഡ് വർധന
രാജ്യത്തെ വിവിധയിടങ്ങളിൽ പെട്രോൾ, ഡീസൽ വി നൂറ് കടന്നു. പെട്രോൾ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസൽ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസൽ വില നൂറ് കടന്നത്.
Story Highlights: fuel price hikes again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here