ഇന്ധന വില ഇന്നും കൂടി; തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു

ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്.
ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി.
കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.39 രൂപയും പെട്രോൾ ലീറ്ററിന് 104.75 രൂപയുമാണ് വില.
കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും ഇന്നലെ ഡീസലിന് നൂറു രൂപ കടന്നിരുന്നു.
Read Also : ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണം: കെ.എൻ ബാലഗോപാൽ
തുടർച്ചയായി ഇന്ധന വില വർധിക്കുകയാണ്. മൂന്നാഴ്ചയ്ക്കിടെ ഒരു ലിറ്റർ ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ് വർധിച്ചത്. 2020 മാർച്ചിന് ശേഷം ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 33 രൂപ വീതം വർധിച്ചു.
Story Highlights: diesel price crossed 100 thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here