Advertisement

ഇന്ധന വില വീണ്ടും വർധിപ്പിക്കും

October 31, 2021
Google News 1 minute Read
fuel price increase tomorrow

രാജ്യത്ത് ഇന്ധന വില നാളെയും വർധിപ്പിക്കും. പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടും. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്.

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചിരുന്നു. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്.

Read Also : ഇന്ധനവില വർധന; നേട്ടമുണ്ടാക്കുന്നുത് വ്യവസായികൾ മാത്രം; രാഹുൽ ഗാന്ധി

രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയിൽ ഉടനെ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ. കേന്ദ്രസർക്കാർ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും വിലയിൽ പെട്ടന്ന് കുറവുണ്ടാകില്ല.

Story Highlights : fuel price increase tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here