Advertisement

നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം; ദമ്പതികൾ അറസ്റ്റിൽ

November 2, 2021
Google News 1 minute Read
non halal restaurant owner arrested

നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരയും ഭർത്താവും അറസ്റ്റിലായി. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് അറസ്റ്റ്.

ഒളിവിൽ പോയ തുഷാരക്കും സംഘത്തിനുമായി പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു. റെസ്റ്ററന്റിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികൾ ചേർന്ന് മർദിച്ചുവെന്നായിരുന്നു തുഷാരയുടെ പ്രചാരണം. നേരത്തേ സംഭവത്തിൽ അബിൻ ബെൻസസ്, വിഷ്ണു ശിവദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read Also : ഹിന്ദു രാജ്യത്ത് ഹലാൽ മാംസം നൽകുന്നു; ‘മക്ഡൊണാൾഡ്സ്’ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിൻ

തുഷാരക്കെതിരെ പൊലീസ് രണ്ടുവട്ടം കേസെടുത്തിരുന്നു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് രണ്ടാംവട്ടം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. കെട്ടിച്ചമച്ച സംഭവമാണെന്നും മാധ്യമശ്രദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു.

Story Highlights : non halal restaurant owner arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here