Advertisement

ടി 20 ലോകകപ്പ്; കിവീസിന് ഫൈനലിലെത്താൻ 167 റൺസ് വിജയലക്ഷ്യം

November 10, 2021
Google News 2 minutes Read

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് മലാൻ – മോയിൻ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്ന മോയിൻ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്‌കോർ 37-ൽ നിൽക്കേ ഓപ്പണറായ ജോണി ബെയർസ്‌റ്റോയെ (13) ഇംഗ്ലണ്ടിന് നഷ്ടമായി. അധികം വൈകാതെ അപകടകാരിയായ ബട്ട്‌ലറെ ഇഷ് സോധിയും മടക്കി. തുടർന്ന് ക്രീസിലൊന്നിച്ച ഡേവിഡ് മലാൻ – മോയിൻ അലി സഖ്യം മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 63 റൺസ് നേടി.

നേരത്തെ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ന്യൂസീലൻഡ് ഇറങ്ങിയത്.

Story Highlights : icc-t20-world-cup-2021-1st-semi-final-england-vs-new-zealand-live-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here