കുഞ്ഞാരാധിക ഗ്രൗണ്ടിലേക്ക് ഓടിയെത്തി; ജഴ്‌സിയൂരി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിഡിയോ

കുഞ്ഞാരാധിക ഗ്രൗണ്ടിലേക്ക് ഓടിയെത്തി, ജഴ്‌സിയൂരി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡബ്ലിനിൽ അയർലൻഡിനെതിരേ നടന്ന 2022 ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് ശേഷമാണ് സംഭവം. വെലാൻ എന്ന 11-കാരി തന്റെ ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തേക്ക് ഓടിയെത്തി.
ഗ്രൗണ്ടിലേക്ക് ഓടുന്നതിനിടെ വെലാനെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എന്നാൽ അവൾ ക്രിസ്റ്റിയാനോ എന്നു വിളിക്കുന്നത് ശ്രദ്ധിച്ച താരം അവളെ അടുത്തേക്ക് വിടാൻ സുരക്ഷാ ജീവനക്കാരനോട് നിർദേശിക്കുകയായിരുന്നു.
ഇതോടെ ഓടിയെത്തിയ വെലാന് ക്രിസ്റ്റിയാനോ തന്റെ ജഴ്‌സിയൂരി നൽകി. അവളെ തന്നോട് ചേർത്തുപിടിക്കുകയും ചെയ്തു. ആനന്ദക്കണ്ണീരുമായി കുഞ്ഞാരാധിക തിരിച്ചു ഗാലറിയിലെത്തി. അയർലൻഡിലെ ഷെൽബോൺ എഫ്.സിയുടെ അണ്ടർ-13 താരം കൂടിയാണ് ടിയാണ് വെലാൻ.
Stroy Highlights: portugal-captain-cristiano-ronaldo-gives-his-jersey-to-young-irish-fan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here