Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16-11-2021)

November 16, 2021
Google News 2 minutes Read
november 16 news round up

മാപ്പിള പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു ( november 16 news round up )

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ മര്‍ദിച്ച സംഭവം; പ്രതിയായ സൈനികന് ലോക്കപ്പ് മര്‍ദനം

ആലപ്പുഴ ചേര്‍ത്തലയില്‍ സൈനികന് ലോക്കപ്പ് മര്‍ദനമെന്ന് പരാതി. പത്തനാപുരം സ്വദേശി ജോബിന്‍ സാബുവിനെ ചേര്‍ത്തല പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നാണ് പരാതി. വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ മര്‍ദിച്ച കേസിലെ പ്രതിയാണ് ജോബിന്‍. റിമാന്‍ഡിലായ ജോബിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സൈനികരെ ക്രൂരമായി മര്‍ദിച്ചെന്നും നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തിരുപ്പതിയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഹർജി; ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. ആചാരങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾക്കെതിരായ ഹർജിയിലാണ് സുപ്രിം കോടതിയുടെ നിർണ്ണായക പരാമർശം. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രിംകോടതി തള്ളി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും.

ആദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം

ചരിത്രത്തിലാദ്യമായി സ്വവർഗാനുരാഗിയായ വ്യക്തിയെ ജഡ്ജിയായി നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. അഭിഭാഷകനായ സൗരഭ് കിർപാൽ ഡൽഹി ഹൈക്കോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയത്തിന്റേതാണ് നിർദേശം. മുൻപ് രണ്ട് തവണ അഭിഭാഷകനായ സൗരഭ് കിർപാലിന്റെ പേര് കൊളീജിയം മടക്കിയിരുന്നു.

ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്ത് അന്തരിച്ചു

ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്. ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദിൽജിത്ത് ശ്രദ്ധേയനായിരുന്നു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും.

Stroy Highlights: Odisha november 16 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here