Advertisement

അസാധാരണ ശബ്ദത്തോടെയാണ് ഹെലികോപ്റ്റർ പറന്നത്; കൂനൂർ അപകടത്തിന് മുൻപുള്ള ദൃശ്യങ്ങൾ പകർത്തിയ രാമനാഥപുരം സ്വദേശികൾ

December 10, 2021
Google News 1 minute Read

കൂനൂർ അപകടത്തിന് മുൻപുള്ള ദൃശ്യങ്ങൾ പകർത്തിയത് രാമനാഥപുരം സ്വദേശികൾ. രാമനാഥപുരം സ്വദേശികളായ നാസറിന്റെയും ജോയുടെയും പ്രതികരണം ട്വന്റിഫോറിന്. അസാധാരണ ശബ്ദത്തോടെയാണ് ഹെലികോപ്റ്റർ പറന്നതെന്ന് ദൃശ്യം പകർത്തിയവർ പറഞ്ഞു. പിന്നീട് ഉഗ്ര ശബ്ദം കേട്ടു, ദൃശ്യങ്ങൾ എടുത്ത ശേഷം തുടർന്ന് പൊലീസിന് കൈമാറി.

കുനൂരിലെ റെയിൽവേ ട്രാക്കിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ എടുത്ത് രണ്ട്‌ സെക്കൻഡുകൾക്കുള്ളിൽ ഹെലികോപ്റ്റർ പുകമഞ്ഞിലേക്ക് കയറുകയും അപകടം സംഭവിക്കുകയും ചെയ്‌തിരുന്നു. ഉച്ചയ്ക്ക് 12.24ന് അപകടം നടക്കുന്നത് എന്ന് ക്യാമറിയിൽ വ്യക്തമാണ്. ദൃശ്യങ്ങൾ എടുത്ത ശേഷം ഉടൻ അത് പൊലീസിന് കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട് നിർണയകമായ ദൃശ്യങ്ങളാണ് ലഭിച്ചത്.

Read Also : മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികളായ ഭർത്താവും മാതാപിതാക്കളും; ജാമ്യാപേക്ഷ നൽകി

ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം കൂനൂരിലെത്തി അന്വേഷണം തുടങ്ങി. അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കൂനൂർ റെയിൽപ്പാത എന്നിവിടങ്ങളിലാണ് എയർ മാർഷൽ മാനവേന്ദ്ര സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘം പരിശോധന നടത്തിയത്.

റെയിൽ പാതയിൽ നിന്ന് സെക്കൻ്റുകൾ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്റ്റർ തകർന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി. ഇന്നലെ കണ്ടെത്തിയ ഹെലികോപ്റ്ററിന്റെ ഡാറ്റാ റിക്കോഡർ ആകാശ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പരിശോധനയ്ക്കായി കൈമാറി.

തമിഴ്നാട് പൊലീസും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഊട്ടി എഡിഎസ് പി മുത്തുമാണിക്യത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ വിവരങ്ങൾ സംയുക്തസേനാ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബു പറഞ്ഞു.

Story Highlights : helicopter-incident-shooted-through-mobile-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here