ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (28-12-21)

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം
ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്.
അതിഥി തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശം നല്‍കി എഡിജിപി
കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം
കോൺഗ്രസിന്റെ 137 ആം സ്ഥാപക ദിനാഘോഷത്തിൽ പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു. ക്ഷുഭിതയായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്താതെ മടങ്ങി
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.
ന്യൂ ഇയർ ആഘോഷം : ഹോട്ടലുകൾക്ക് നോട്ടിസ് അയച്ച് എക്‌സൈസ്
ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അനിൽ കുമാർ കെകെ ട്വന്റിഫോറിനോട് പറഞ്ഞു
ഒമിക്രോൺ : മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും.
Story Highlights : todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here