ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (28-1-22)

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി
വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. നിലമ്പൂർ എടക്കരയിൽ നിന്നാണ് നാല് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരു പെൺകുട്ടിയെ ഇന്നലെയും, മറ്റൊരു പെൺകുട്ടിയെ ഇന്ന് രാവിലെയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി : ക്രൈംബ്രാഞ്ച്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു
ദിലീപിന്റെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണം; പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
ഈന്തപ്പഴം, മതഗ്രന്ഥം വിതരണ കേസ്; നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും
ഈന്തപ്പഴം, മതഗ്രന്ഥം വിതരണ കേസിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കി.
കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക്. പെൺകുട്ടികളെ ഗോവയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷനർ കെ സുദർശനൻ ട്വന്റിഫോറിനോട് പറഞ്ഞു
കോഴിക്കോട് നിന്ന് കാണാതായവരിൽ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി
കോഴിക്കോട് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി പൊലീസ് കണ്ടെടുത്തു. ബംഗളൂരുവിൽ വച്ചാണ് പതിനാറുകാരിയെ പൊലീസ് കണ്ടെത്തിയത്
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; 5 ട്രെയിനുകൾ റദ്ദാക്കി
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ആലുവയിൽ പാളം തെറ്റിയത്
കൊവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം
കൊവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കൊവിഡ് – ഒമിക്രോൺ സാഹചര്യം ഇന്ന് വിലയിരുത്തും.
Story Highlights : Todays Headslines (28-1-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here