ക്ഷേത്രോത്സവത്തിനിടെ തർക്കം; ആലപ്പുഴയിൽ യുവാവ് കുത്തേറ്റു മരിച്ചു

ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 4 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. തൃക്കുന്നപ്പുഴ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ലഹരി സംഘവുമായാണ് തർക്കം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ശരത് ചന്ദ്രൻ്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ശരത് ചന്ദ്രൻ ഒരു ബിജെപി പ്രവർത്തകൻ കൂടിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: man stabbed to death alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here