Advertisement

സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ ചുമതലയേറ്റു

February 18, 2022
Google News 2 minutes Read

എന്‍ജിഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റില്‍(എച്ച്ആര്‍ഡിഎസ്) കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് തൊടുപുഴയിലെ പ്രൊജക്ട് ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. 43000 രൂപയാണ് സ്വപ്‌നയുടെ ശമ്പളം.

Read Also : അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ; അനശ്ചിതത്വത്തിനിടെ തെളിവ് ചോദിച്ച് യുക്രൈനും പാശ്ചാത്യലോകവും

എച്ച്ആര്‍ഡിഎസ് സ്വപ്നക്ക് നല്‍കിയ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. കോടതിയിലുള്ള കേസും പുതിയ ജോലിയുമായി കൂട്ടിക്കുഴയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ചോദ്യങ്ങളോട് സ്വപ്ന പ്രതികരിച്ചു. ”പുതിയ ജോലി എന്റെ അന്നമാണ്. വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെ” സ്വപ്ന മറുപടി പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ സ്ത്രീശാക്തീകരണവിഭാഗത്തിന്റെ ചുമതലയും സ്വപ്നക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു സ്വപ്ന പറഞ്ഞത്.

Read Also : അബുദാബിയുടെ മണ്ണിൽ വളയം പിടിക്കാൻ അവസരം; ഡെലീഷ്യയെ തേടി അപ്രതീക്ഷിത ഫോൺ കോൾ

എച്ച്ആര്‍ഡിഎസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പാലക്കാടാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കോര്‍പറേറ്റ് ഓഫീസിലായിരിക്കും ഇവരുടെ പ്രവര്‍ത്തനമെന്ന് പ്രൊജക്ട് ഡയറക്ടറും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്ന ബിജു കൃഷ്ണന്‍ പറഞ്ഞു.

ബിജു കൃഷ്ണനെ കൂടാതെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനും സൊസൈറ്റി വൈസ് പ്രസിഡന്റുമായ കെ.ജി.വേണുഗോപാല്‍, ചീഫ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോയി മാത്യു, എച്ച്ആര്‍ ഡയറക്ടര്‍ ഓഫി ജാനിയ, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷൈജു ശിവരാമന്‍ എന്നിവരും പങ്കെടുത്തു.

Story Highlights: Swapna Suresh has taken charge of his new job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here