ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (20-02-22)
കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം മരിച്ച നിലയിൽ
കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളില്‍ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാം; ഉത്തരവിറക്കി സർക്കാർ
നഗരസഭാ അധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പി എ ആക്കം. അനുമതി നൽകി സർക്കാർ ഉത്തരവ്.
ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന് കേരളം
ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന് കേരളം. പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് കേരളത്തിന്റെ ശുപാര്‍ശ. ഗവര്‍ണര്‍ നിയമനം സര്‍ക്കാരുമായി ആലോചിച്ച് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്
മകനെ ക്രൂരമായി മര്‍ദിച്ചത് എന്റെ കണ്‍മുന്നില്‍; പൊട്ടിക്കരഞ്ഞ് ദീപുവിന്റെ പിതാവ്
കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ദീപുവിനെ മര്‍ദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് പിതാവ് കുഞ്ഞാറു ട്വന്റിഫോറിനോട്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കൽ : സാബു ജേക്കബ്
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കലെന്ന് സാബു എം ജേക്കബ്. നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്ന് സാബു ജേക്കബ് പറഞ്ഞു.
നിയമന വിവാദത്തിന് പിന്നിൽ ശിവശങ്കർ; നിയമനത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് സ്വപ്ന സുരേഷ്
നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ്. ശിവശങ്കർ തന്റെ ജീവിതം തകർക്കുന്നു.ഒരു രാഷ്ട്രീയ പാർട്ടിയെ പറ്റിയും അറിയില്ലെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു
പഞ്ചാബും യുപിയും ബൂത്തിൽ; വോട്ടിംഗ് ആരംഭിച്ചു
പഞ്ചാബിലും ഉത്തർ പ്രദേശിലും വോട്ടിംഗ് ആരംഭിച്ചു. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും, ഉത്തർ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്
കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച; പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് ഓട് പൊളിച്ച് മാറ്റി പെൺകുട്ടി രക്ഷപ്പെട്ടത്.
പഞ്ചാബ് പോളിംഗ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർഥികൾ
വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പഞ്ചാബിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും.
Story Highlights: todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here