കോഴിക്കോട് വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ബസ് ജീവനക്കാരുടെ വക ഇൻ്റർവ്യൂ ഉണ്ട്. കുട്ടികളെ ക്യൂ നിർത്തി ഇൻ്റർവ്യൂ ചെയ്യുന്ന ദൃശ്യങ്ങൾ 24നു ലഭിച്ചു.
സ്റ്റാൻഡിൽ ബസ് നിർത്തിക്കഴിഞ്ഞാൽ യാത്രക്കാർക്ക് കയറാം. വിദ്യാർത്ഥികൾ കാത്തുനിൽക്കണം. ഈ വിദ്യാർത്ഥികളിൽ ചിലരെ ബസ് പുറപ്പെടാനൊരുങ്ങുന്ന സമയത്ത് അകത്ത് കയറ്റും. എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചതിനു ശേഷമാണ് ഈ നടപടി. ബസിൽ കയറിയാലും ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാനും വിദ്യാർത്ഥികൾക്ക് അനുവാദമില്ല.
Story Highlights: kozhikode private buses complaint
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here