Advertisement

സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല

March 11, 2022
Google News 2 minutes Read
private bus owners expectation budget

സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല. ഇന്ധന നികുതിയും വാഹന നികുതിയും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് ഉടമകൾ. ( private bus owners expectation budget )

പൊൻമുട്ടയിടുന്ന താറാവായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നും ആൾ കേരള ബസ് ഓപ്പറ്റേഴ്‌സ് ഓർഗനൈസേഷൻ ജോയിൻ സെക്രട്ടറി രാജൻ 24 നോട് പറഞ്ഞു.

വണ്ടിയുടെ ടാക്‌സ് കുറയ്ക്കുക, ബസ് ചാർജ് വർധിപ്പിക്കുക, തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ബസ് തൊഴിലാളികളും പറയുന്നു.

Read Also : സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ല ; ധനമന്ത്രി ട്വന്റിഫോറിനോട്

പന്ത്രണ്ടായിരം മുതൽ പതിനാലായിരം വരെയുണ്ടായിരുന്ന സ്വകാര്യ ബസുകളുടെ എണ്ണം ഇന്ന് ആറായിരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സ്വകാര്യ ബസ് മേഖലയെ പിടിച്ചുനിർത്തേണ്ടത് സർക്കാരിന്റെ കൂടി അനിവാര്യതയാണ്. അതിന് വേണ്ട ഇടപടെലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഓരോ ബസ് തൊഴിലാളിയും മുന്നോട്ട് വയ്ക്കുന്നത്.

Story Highlights: private bus owners expectation budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here