Advertisement

മലക്കം മറിഞ്ഞ് അസീസ്; ജെബി മേത്തറുടേത് പേമെന്റ് സീറ്റെന്ന് പറഞ്ഞിട്ടില്ല

March 20, 2022
Google News 3 minutes Read
Aziz overthrows angel; JB Mather's is not said to be a payment seat

രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തറുടേത് പേമെന്റ് സീറ്റെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. തിരുവനന്തപുരത്ത് ആര്‍വൈഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു എ.എ.അസീസ് പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ പ്രസ്താവന മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദമായി. യുഡിഎഫിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ അസീസിന്റെ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ അദ്ദേഹം നിലപാടില്‍ മലക്കം മറിയുകയായിരുന്നു. ( Aziz denies payment seat allegations )

പേമെന്റ് സീറ്റ് എന്ന് താന്‍ പറഞ്ഞിട്ടില്ല. ന്യൂനപക്ഷ സന്തുലനാവസ്ഥ നിലനിര്‍ത്താനായിരുന്നു ജെബി മേത്തറെ തെരഞ്ഞെടുത്തത്. തനിക്കെതിരെയുര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അസീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി യുഡിഎഫും എല്‍ഡിഎഫും ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നതിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. അല്ലാതൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ യുഡിഎഫിന്റെ ഘടക കക്ഷിയുടെ പ്രധാനപ്പെട്ട നേതാവല്ലേ, യുഡിഎഫില്‍ നിന്നുകൊണ്ട് യുഡിഎഫിന്റെ അഴിമതിയെ സംബന്ധിച്ച് പറയുമോ. അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. പറയാത്ത കാര്യം ഞാന്‍ പറഞ്ഞുവെന്ന് നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കണമോയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

Read Also : സ്വർണ വിലയിൽ വൻ വർധന

ജെബി മേത്തര്‍ പണം കൊടുത്താണ് സീറ്റ് വാങ്ങിയത്. ന്യൂനപക്ഷ സമുദായ അംഗമായ എ.എ.റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുകയായിരുന്നെന്നുമായിരുന്നു എ.എ.അസീസ് നേരത്തെ ആരോപിച്ചത്.

അസീസിന്റെ ആരോപണം അര്‍ഹിക്കുന്നെന്ന അവഗണനയോടെ തള്ളിക്കളയുന്നെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

അസീസിന്റെ ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. നിസാരമായി തള്ളിക്കളയാന്‍ കഴിയുന്ന ആരോപണമല്ല അസീസിന്റെതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സഖ്യകക്ഷി നേതാവില്‍ നിന്ന് ഇത്തരം പ്രതികരണം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം യുഡിഎഫ് സഖ്യത്തില്‍ തുടരുന്നതില്‍ ആര്‍എസ്പിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

Story Highlights: Aziz overthrows angel; JB Mather’s is not said to be a payment seat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here