Advertisement

‘സിപിഎമ്മുകാരുമായി സന്ധിചെയ്യില്ല’; ദേശീയ പണിമുടക്കില്‍ സിഐടിയുവിനൊപ്പം ഐഎന്‍ടിയുസി പങ്കെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

March 28, 2022
Google News 2 minutes Read
NTUC's participation with CITU in national strike

ദേശീയ പണിമുടക്കില്‍ സിഐടിയുവിനൊപ്പം ഐഎന്‍ടിയുസി പങ്കെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ കൊലക്കേസുകളില്‍ പ്രതികളായവര്‍ സിഐടിയുക്കാരാണെന്നും അവരോട് സന്ധി ചെയ്യാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. സിപിഐഎമ്മിനോടുള്ള സമീപനത്തില്‍ പൊതുനയം വേണമെന്നും എന്‍.എസ് നുസൂര്‍ പറഞ്ഞു.

‘ജനകീയ വിഷയങ്ങളില്‍ എല്ലാകാലത്തും യൂത്ത് കോണ്‍ഗ്രസ് സര്‍വ്വപിന്തുണയും നല്‍കിയിട്ടുണ്ട്. അതുപോലെ ഇന്നും നാളെയും നടക്കുന്ന പണിമുടക്കിനും പിന്തുണയറിയിക്കുന്നു. എന്നാല്‍ കേരളത്തിന്റെ പലഭാഗത്തും ഐഎന്‍ടിയുസി യുടെ മൂവര്‍ണ്ണക്കൊടിയെ സിഐടിയു കൊടിയുമായി കൂട്ടിക്കെട്ടുമ്പോള്‍ അതിന് യൂത്ത് കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉണ്ടാകുമെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ കരുതരുത്. ഞങ്ങളുടെ മൂന്ന് രക്തസാക്ഷികളുടെ ചോരയിലും സിഐടിയുവിന്റെ ചുവപ്പിനു പങ്കുണ്ട്’. നുസൂറിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Read Also : പണിമുടക്കിനിടെയുള്ള ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവം; പര്‍വതീകരിച്ച് കാണേണ്ടെന്ന് തൊഴില്‍മന്ത്രി

ആര്‍ക്ക് സന്ധി ചെയ്താലും സിപിഐഎം കാപാലികരുമായി സന്ധിചെയ്യില്ല. അതുകൊണ്ട് തന്നെയാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എം പി മാരായ ശശി തരൂരിനോടും കെ വി തോമസിനോടും സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടായത്. എന്നാല്‍ ഇന്ന് പലയിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം നേതാക്കളുമായി വേദി പങ്കിട്ടപ്പോള്‍ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്.

ഷുഹൈബ് വധക്കേസില്‍ പ്രതിയായിരുന്ന ബിജുവും അരവിന്ദനും ഇതേ സിഐടിയുക്കാരായിരുന്നു. കൃപേഷിനേയും ശരത് ലാലിനെയും വെട്ടിയരിഞ്ഞവരില്‍ പ്രതികളായതില്‍ പ്രമുഖര്‍, എട്ടാം പ്രതി സുബീഷും, പന്ത്രണ്ടാം പ്രതി മണികണ്ഠനും, ഇരുപത്തിയൊന്നാം പ്രതി കുഞ്ഞിരാമനും, കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ നേതാവ് രാഘവന്‍ വെളുത്തോളിയുമെല്ലാം പിടിച്ചത് സിഐിടിയുവിന്റെ ചെങ്കൊടിയാണ്. ഈ കാപാലികരോട് സന്ധിചെയ്യാനാകില്ല. അതീവ ഗൗരവമാായണ് വിഷയത്തെ കാണുന്നതെന്നും നുസൂര്‍ കുറിപ്പില്‍ വ്യക്തമാക്കി.

Read Also :ദേശീയ പണിമുടക്കിലെ ഹൈക്കോടതി ഉത്തരവ് പരിശോധിക്കും; ഐഎന്‍ടിയുസി

‘പാര്‍ട്ടിവേദിയിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയിലും ഈ വിഷയത്തില്‍ വാദമുഖം തുറക്കും. സിപിഎമ്മുമായുളള വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അനുഭാവസംഘടനകള്‍ക്കും പൊതുനയം ഉണ്ടാവുക എന്നത് യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലുതാണ്. വെട്ടിയിട്ടാലും തുടിക്കുന്ന ഹൃദയത്തില്‍ പോലും ഇവരുമായി സന്ധിചെയ്യാന്‍ ഒരുക്കമല്ല എന്നത് തന്നെയാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ലിഖിതമായ തീരുമാനം’. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പറയുന്നത് അവരുടെ മാത്രം അഭിപ്രായമാണെന്നും സംയുക്ത സമിതി ദേശീയ തലത്തില്‍ രൂപീകരിച്ചതാണെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

Story Highlights: INTUC’s participation with CITU in national strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here