Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-04-22)

April 20, 2022
3 minutes Read
todays news headlines april 20
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൈക്കോടതി വിധിയിൽ അപ്പീൽ; മുകുൾ റോത്തഗിയിൽ നിന്ന് നിയമോപദേശം തേടി ദിലീപ്

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന നിയമോപദേശം തേടാൻ ദിലീപ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്നാണ് ദിലീപ് നിയമോപദേശം തേടിയത്. അപ്പീൽ നൽകിയാൽ കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആറാടുകയാണ്; 7 ദിവസം കൊണ്ട് നേടിയത് 35 ലക്ഷത്തിന്റെ കളക്ഷൻ

വിവാദങ്ങൾ വഴിമുടക്കിയില്ല. മികച്ച കളക്ടഷനോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയത്. ( ksrtc swift 7 days collection )

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു; ബസ് ചാർജ് മിനിമം 10 രൂപ; ഓട്ടോയ്ക്ക് 30 രൂപ

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു. എൽഡിഎഫ് ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് ചാർജ് മിനിമം പത്ത് രൂപയാണ്. വിദ്യാർഥി കൺസഷൻ തീരുമാനിക്കാൻ കമ്മീഷനെ ഏർപ്പെടുത്തും. ( auto taxi charge increased )

മോശം സമീപനമുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗീകാതിക്രമം കാട്ടിയ കേസിൽ ഡ്രൈവർക്ക് സസ്‌പെൻഷൻ. ഡ്രൈവറുടെ ഭാഗത്ത് നിന്ന് മോശമായ സമീപനം ഉണ്ടായെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ. ഡ്രൈവർ ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്തത്. കെഎസ്ആർടിസി എംഡിയാണ് സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയത്. ( ksrtc driver suspended )

സുബൈര്‍ വധക്കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു; സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികാരം തീര്‍ത്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെ ചിറ്റൂര്‍ സബ് ജയിലലടയ്ക്കും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രമേശിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടായിരത്തിലധികം പുതിയ കേസുകള്‍

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 2067 പേര്‍ക്കാണ്. ഇതോടെ സജീവ കേസുകളുടെ എണ്ണം 12,340 ആയി.

വിദേശ പൗരൻമാർക്കായി ഇന്ത്യയുടെ ‘ആയുഷ് വീസ’; ആയുഷ് മാർക്കും വരുന്നു

വിദേശ പൗരൻമാർക്കായി ഇന്ത്യ ആയുഷ് വീസ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത ചികിൽസാ മാർഗങ്ങൾ തേടി രാജ്യത്ത് എത്തുന്നവർക്കാണ് പ്രത്യേക വീസ. ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ 3 ദിവസത്തെ ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

ജഹാംഗീര്‍പുരിയിലെ കെട്ടിടംപൊളിക്കല്‍: ബുള്‍ഡോസര്‍ തടഞ്ഞ് ബൃന്ദ കാരാട്ട്

ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം തടഞ്ഞ് സി.പി.ഐ. എം നേതാവ് ബൃന്ദ കാരാട്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രിം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി’; കൂടിക്കാഴ്ചയില്‍ പ്രതീക്ഷയെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിലെ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് സമസ്ത. തീരുമാനത്തിനെതിരെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി എതിര്‍പ്പറിയിച്ചതായി സമസ്ത നേതാക്കള്‍ വ്യക്തമാക്കി. പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാവരുടേയും വികാരം മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിലെ അപ്രായോഗികത മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിച്ചതായും സമസ്ത നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. (samasta response after meeting cm on waqf board)

വൈദ്യുതി ബോര്‍ഡില്‍ തര്‍ക്കപരിഹാരമായില്ല; സ്ഥലംമാറ്റം ധൃതിപിടിച്ച് റദ്ദാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി ബോര്‍ഡിലെ തര്‍ക്കം പരിഹരിക്കാനായി വൈദ്യുതി മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായില്ല. സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതില്‍ കാലതാമസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

Story Highlights:Today's Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement