Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02-05-2022)

May 2, 2022
Google News 1 minute Read

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോർട്ടം ചെയ്യണം; അപേക്ഷ നൽകി പൊലീസ് ( news round up may 2 )

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമാി പൊലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി ഡിവൈഎസ്പിയാണ് ആർഡിഒയ്ക്ക് അപേക്ഷ നൽകിയത്.

മന്ത്രിയെ തള്ളി ഡബ്ല്യുസിസി; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംഘടന

മന്ത്രി പി.രാജീവിനെ തള്ളി ഡബ്ല്യുസിസി. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ ആവശ്യമെന്ന് സിനിമാ പ്രവർത്തക ദീദി ദാമോദരൻ പറഞ്ഞു.

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; അമ്മ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.

കെ സുധാകരനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന് സസ്പൻഷൻ; പാർട്ടിക്കുള്ളിൽ എതിർപ്പ്

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽകിഫിലിൻ്റെ സസ്പൻഷനിൽ സംഘടനയ്ക്കുള്ളിൽ അമർഷം പുകയുന്നു. നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കൾ കോഴിക്കോട് ഡിസിസിയ്ക്ക് കത്തയച്ചു. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പുകഴ്ത്തിയ കെ സുധാകരനെ വിമർശിച്ചതിനാണ് ദുൽകിഫിലിനെതിരെ നടപടിയെടുത്തത്.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു: മന്ത്രി പി രാജീവ്

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ്. ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു എന്നും മന്ത്രി പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ല.

വൈദ്യുത പ്രതിസന്ധിയിൽ കേരളത്തിന് തിരിച്ചടി; കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി ലഭിക്കില്ല

വൈദ്യുത പ്രതിസന്ധിയിൽ കേരളത്തിന് തിരിച്ചടി. ജാബുവ, എൻടിപിഎൽ, ഡിവിസി എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് ഈ ആഴ്ചയും ലഭിക്കില്ല. ഈ നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മൂന്നു മണിക്കൂറിലധികം നിയന്ത്രണമുള്ള സംസ്ഥാനങ്ങൾക്ക് നൽകാനാണ് നിർദേശം. 78മെഗാവാട്ട് വൈദ്യുതിയാണ് ഇവിടങ്ങളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടത്.

‘പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്’; പെട്രോൾ കുപ്പിയെറിഞ്ഞ് ആക്രമണമുണ്ടായ സംഭവത്തിൽ ഫിറോസിന്റെ ഉമ്മ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ് പ്രതി ഫിറോസിന്റെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് ആക്രമണമുണ്ടായതോടെ ഭീതിയിലും ആശങ്കയിലുമാണ് ഫിറോസിന്റെ ഉമ്മ.

വൈദ്യുതി പ്രതിസന്ധി : കൽക്കരി നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ

വൈദ്യുതി പ്രതിസന്ധി നേരിടാൻ താപനിലയങ്ങളിലേക്കുള്ള കൽക്കരി നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ ത്രിപാഠി അറിയിച്ചു.

ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിനു നേരെ ആക്രമണം

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ് പ്രവർത്തകൻ്റെ വീടിനു നേരെ ആക്രമണം. കാവില്പാട് സ്വദേശി ഫിറോസിൻ്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത്. പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുട്ടിയുടെ നില ​ഗുരുതരം, ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസ തേടിയത്.

Story Highlights: news round up may 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here