Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 27-05-2022)

May 27, 2022
Google News 1 minute Read
may 27 news round up

സെര്‍വര്‍ തകരാര്‍ മൂലം ഭൂമി രജിസ്‌ട്രേഷന്‍ മുടങ്ങി; മൂന്ന് ദിവസമായി വലഞ്ഞ് ജനം ( may 27 news round up )

വെബ്‌സൈറ്റ് തകരാര്‍ മൂലം സംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷന്‍ മുടങ്ങി. ആധാരത്തിന്റെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണവും മുടങ്ങി. മൂന്ന് ദിവസമായി തുടരുന്ന തകരാറിന്റെ കാരണം രജിസ്‌ട്രേഷന്‍ വകുപ്പിന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ല: കോടിയേരി ബാലകൃഷ്ണന്‍

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂയെന്നും കോടിയേരി പറഞ്ഞു.

വിദ്വേഷ മുദ്രാവാക്യം; ഉത്തരവാദികൾ സംഘാടകരെന്ന് ഹൈക്കോടതി

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി.

ഫൈറൂസിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

താമരശേരി ചുങ്കത്ത് വാഹനാപകടത്തില്‍ ഫൈറൂസ് എന്ന യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. ഫൈറൂസ് ചികിത്സയിലിരിക്കെ സുഹൃത്തിന് ലഭിച്ച ഒരു സന്ദേശം ഉയര്‍ത്തിക്കാട്ടിയാണ് കുടുംബത്തിന്റെ പരാതി. അടുത്ത ലക്ഷ്യം ഫൈറൂസിന്റെ സുഹൃത്ത് ആഷിഖാണെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശമാണ് കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് ആധാരം.

ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക്

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്. വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം നിരവധി പേർക്കാണ് സന്ദേശം അയച്ചിരിക്കുന്നത്.

‘എയ്ഡഡ് സ്ഥാപനങ്ങളെ ഏറ്റെടുത്താല്‍ അത് ചരിത്രത്തോടുളള വെല്ലുവിളി’; നേരിടുമെന്ന് സിറോ മലബാര്‍ സഭ

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി. നീക്കമുണ്ടായാല്‍ നിയമപരമായും ജനങ്ങളെ അണിനിരത്തിയും എതിര്‍ക്കുമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തിയെന്നതിന് അപ്പുറം ഇതിന് എന്തെങ്കിലും പ്രാധാന്യം സഭ നല്‍കുന്നില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഈ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: may 27 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here