Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (05-6-22)

June 5, 2022
1 minute Read
todays headlines (05-6-22)
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട് കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭര്‍ത്താവ് ചന്ദ്രനെ (58) വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃപ്പൂണിത്തുറയിലെ ബൈക്ക് അപകടം; നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു

തൃപ്പൂണിത്തുറയിലെ പാലം അപകടത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ.

ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം : പ്രധാനമന്ത്രി

ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം ആണെന്ന് പരിസ്ഥിതി ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. 2070 ഓടെ രാജ്യം നെറ്റ്‌സീറോ എമിഷൻ കൈവരിക്കും എന്നും അദ്ധേഹം പറഞ്ഞു

തിരുവനന്തപുരത്ത് രണ്ട് കുട്ടികളിൽ നോറോ വൈറസ്

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എൽഎംഎസ് എൽപിഎസിലെ കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് പ്രതിഷേധം

മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്. 

സ്കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ല; സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ട്വന്റിഫോറിനോട്

തിരുവനന്തപുരം ഉച്ചക്കട, കായംകുളം സ്കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. പുറത്ത് നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്ഥത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റേത് അപ്രതീക്ഷിത പരാജയം; വോട്ട് ചോര്‍ച്ചയില്‍ നടപടിയുണ്ടാകുമെന്ന് എംഎ ബേബി

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു

പരിസ്ഥിതി ലോല മേഖല: ജനങ്ങളുടെ താത്പര്യത്തിന് മുൻഗണന; നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി

പരിസ്ഥിതി ലോലമേഖലയിലെ സുപ്രിം കോടതി വിധിയോട് സർക്കാരിന് യോജിപ്പെന്ന് മുഖ്യമന്ത്രി. ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്

കൊവിഡ് നാലാം തരംഗമുണ്ടാകില്ല; സാധ്യത തള്ളി ഡോ.എന്‍.കെ അറോറ

കൊവിഡ് നാലാംതരംഗ സാധ്യത തള്ളി കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.എന്‍ കെ അറോറ. പുതിയ കൊവിഡ് വകഭേദം വരുമ്പോഴാണ് നാലാംതരംഗം എന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡിന് അതിര്‍ത്തികളില്ല.

സുപ്രിംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടി : എ.കെ ശശീന്ദ്രൻ

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമെന്ന സുപ്രിംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ.

Story Highlights: todays headlines (05-6-22)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement