Advertisement

World Blood Donor Day 2022 : രക്തദാനം ചെയ്യാൻ നിങ്ങളുടെ ശരീരം പ്രാപ്തമാണോ ? ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കുക

June 14, 2022
Google News 3 minutes Read
who can donate blood

ഇന്ന് ലോക രക്തദാന ദിനം. രക്തദാനത്തേക്കാൾ വലിയ ദാനമില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ എല്ലാവർക്കും രക്തം ദാനം ചെയ്യാനാകുമോ ? 18 വയസ് കഴിഞ്ഞാൽ മാത്രം പോര, ശരിയായ ശരീര ഭാരം മുതൽ ജോലി സമയം വരെ പരിഗണിച്ച് മാത്രമേ ഒരു വ്യക്തിക്ക് രക്തദാനം നടത്താൻ സാധിക്കൂ. ( who can donate blood )

മാനസിക-ശാരീരിക സൗഖ്യമുള്ള വ്യക്തിയിൽ നിന്ന് മാത്രമേ രക്തം സ്വീകരിക്കുകയുള്ളു. ഒരു തവണ 450ml രക്തം മാത്രമേ ഒരാൾക്ക് ദാനം ചെയ്യാൻ സാധിക്കൂവെന്ന് എച്ച്‌സിഎംസിടി മണിപ്പാൽ ആശുപത്രിയിലെ ഡോ.ഹിമാൻഷു ലാംബ പറഞ്ഞു.

-18 വയസിനും 65 വയസിനും മധ്യേ പ്രായമുള്ള വ്യക്തികൾക്ക് രക്തം ദാനം ചെയ്യാം.

-ശരീരഭാരം കുറഞ്ഞത് 55 കിലോഗ്രാം വേണം

-ഒരു തവണ രക്തം ദാനം ചെയ്ത് കഴിഞ്ഞാൽ പുരുഷന്മാർ 90 ദിവസങ്ങൾക്ക് ശേഷവും സ്ത്രീകൾ 120 ദിവസങ്ങൾക്ക് ശേഷവും മാത്രമേ രക്തം ദാനം ചെയ്യാവൂ.

-രക്തദാനം നടത്തും മുൻപ് ദാതാവിന്റെ പൾസ് 60-100 മധ്യേയാകണം. 12.5 ൽ കൂടുതൽ ഹീമോഗ്ലോബിനും രക്തത്തിൽ വേണം.

Read Also: രക്തസമ്മർദം കൂടുതലാണോ? ഈ ഭക്ഷണ സാധനങ്ങൾ ശീലമാക്കൂ

-രാത്രി ഉറങ്ങാത്ത, നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്ത വ്യക്തിയാണെങ്കിൽ അത്തരക്കാർ രക്തദാനം നടത്തരുത്.

-നോയമ്പ് നോറ്റിരിക്കുന്നവർ രക്തദാനം നടത്തരുത്

-രക്തം വഴി പകരുന്ന അസുഖങ്ങളുള്ളവർ രക്തദാനത്തിൽ നിന്ന് വിട്ട് നിൽക്കണം.

-ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകരുത്.

-മദ്യപിച്ച വ്യക്തികൾക്കോ ശരീരത്തിൽ എന്തെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചവർക്കോ രക്തദാനം നടത്താൻ പാടില്ല.

Story Highlights: who can donate blood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here