Advertisement

യോഗി ആദിത്യനാഥിനെ വധിക്കും: യുപി പൊലീസിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം

August 8, 2022
Google News 2 minutes Read

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഡയൽ 112-ന്റെ കൺട്രോൾ റൂമിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയെത്തുടർന്ന് യുപി പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് സുരക്ഷാ ഏജൻസികൾ.

ഓപ്പറേഷൻ കമാൻഡർ സുഭാഷ് കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ്അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഷാഹിദ് ഖാൻ എന്ന യുവാവാണ് വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Read Also: യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ

Story Highlights: Lucknow police receives WhatsApp message threat to kill CM Yogi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here