Advertisement

India at 75 : സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ ചരിത്ര സ്മാരകങ്ങളിലും ത്രിവർണം തെളിയും, താജ്മഹലിൽ ഒഴികെ; കാരണമുണ്ട്

August 10, 2022
Google News 4 minutes Read
All monuments except Taj Mahal to light up in tricolour on August 15

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും ഓഗസ്റ്റ് 15ന് ത്രിവർണ വെളിച്ചവിസ്മയം തെളിയും. 150 ചരിത്ര സ്മാരകങ്ങളാണ് അന്നേ ദിവസം ത്രിവർണശോഭയിൽ വർണാഭമാകുക. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്. രാത്രിയിൽ താജ്മഹലിൽ ഒരു വെളിച്ചവും പാടില്ലെന്ന് സുപ്രിംകോടതി നിർദേശമുണ്ട്. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രം താജ്മഹലിനെ മാത്രം ഒഴിവാക്കിയത്. എന്തുകൊണ്ടാണ് സുപ്രിംകോടതി ഇത്തരമൊരു ഉത്തരവിറക്കിയത് ? അതിന് പിന്നിൽ ഒരു സംഭവമുണ്ട്. ( All monuments except Taj Mahal to light up in tricolor on August 15 )

1997 മാർച്ച് 20നാണ് അവസാനമായി താജ്മഹലിൽ ലൈറ്റിംഗ് നടത്തിയത്. അന്ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു ഈ സജ്ജീകരണം. എന്നാൽ തൊട്ടടുത്ത ദിവസം താജ്മഹലിൽ നിറയെ ചത്ത പ്രാണികൾ കാണപ്പെട്ടു. ഇത് താജ്മഹലിലെ മാർബിളിന് കേടുപാടുകൾ വരുത്തിയിരുന്നു.

തുടർന്ന് പുരാവസ്തു വകുപ്പിന്റെ രാസപരിശോധനാ വിഭാഗം താജ്മഹലിൽ രാത്രിയിൽ വെളിച്ചവിന്യാസം നടത്തരുതെന്ന് നിർദേശിച്ചു. അന്ന് ഏർപ്പെടുത്തിയ വിലക്ക് ഇന്നുവരെ നീക്കിയിട്ടില്ല.

Read Also: India at 75: എങ്ങനെയാണ് ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി തെരഞ്ഞെടുത്തത്?

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ആസാദി കാ അമൃത മഹോത്സവ്’ എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ആഘോഷം 2023 ഓഗസ്റ്റ് 15 വരെ നീളും.

Story Highlights: All monuments except Taj Mahal to light up in tricolor on August 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here