നന്നായി സ്റ്റൈല്‍ ചെയ്യാന്‍ നഖം വളര്‍ത്തണമെന്നുണ്ടോ? ഈ ടിപ്‌സ് പരീക്ഷിച്ചു നോക്കൂ
നഖങ്ങള്‍ നമ്മുടെ വലിയ ക്രിയേറ്റിവിറ്റികള്‍ പ്രദര്‍ശിപ്പിക്കാനുള്ള ക്യാന്‍വാസുകള്‍ കൂടിയാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്. നീണ്ട നഖങ്ങളാണ് ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത്. കൃത്രിമമായി നഖങ്ങള്‍ വയ്ക്കുന്നവരുമുണ്ട്. യാതൊരുവിധ നെയില്‍ എക്‌സ്റ്റെന്‍ഷനും കൃത്രിമമായി ചെയ്യാതെ ആരോഗ്യത്തോടെ നഖങ്ങള്‍ വളരാനും നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനുമുള്ള ചില ടിപ്‌സുകള്‍ ഇതാ… (nail care tips you must try)
നഖങ്ങള്‍ അധികനേരം വെള്ളത്തില്‍ കുതിരാന്‍ അനുവദിക്കാതിരിക്കുക. അധികസമയം വെള്ളവുമായി സമ്പര്‍ക്കത്തിലായാല്‍ നഖങ്ങള്‍ മൃദുവാകാനും പെട്ടെന്ന് പൊട്ടിപ്പോകാനും സാധ്യതയുണ്ട്.
Read Also: ബ്രൗസ് ചെയ്യുമ്പോള്‍ സമയം ലാഭിക്കണോ?; ഗൂഗിള്‍ ക്രോമില്‍ ഈ ഷോര്‍ട്ട് കട്ടുകള്‍ പരീക്ഷിച്ചുനോക്കൂ
നഖങ്ങള്‍ കൃത്യമായി ഷേയ്പ്പ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് നഖങ്ങള്‍ ആരോഗ്യത്തോടെ വളരാനുള്ള സാധ്യത വര്‍ധിപ്പിക്കും.
നെയില്‍ പോളിഷ് റിമൂവറിന്റെ ഉപയോഗം കുറയ്ക്കുക. ഹാന്‍ഡ് സാനിറ്റൈസര്‍ അമിതമായി നഖത്തില്‍ ഉപയോഗിക്കാതിരിക്കുക. ആല്‍ക്കഹോളുമായി നേരിട്ട് സമ്പര്‍ക്കത്തിലാകുന്നത് നഖങ്ങള്‍ വേഗം പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കൈയില്‍ ഹാന്‍ഡ് ക്രീം ഉപയോഗിക്കുന്നവരാണെങ്കില്‍ ഇത് നഖത്തിന്റെ പരിസരങ്ങളില്‍ കൂടി പുരട്ടാന്‍ ശ്രദ്ധിക്കുക. നഖം മോയ്ച്യുറൈസ് ചെയ്യുന്നത് നഖങ്ങള്‍ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.
Story Highlights: nail care tips you must try
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here