Advertisement

ചീറ്റകൾ ഇന്നെത്തും; വരവേൽക്കാനൊരുങ്ങി രാജ്യം

September 17, 2022
Google News 2 minutes Read
cheetahs from namibia coming

ചീറ്റപ്പുലികളെ വരവേൽക്കാനൊരുങ്ങി രാജ്യം. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തുന്ന എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിടും. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് ചീറ്റുകളെ തുറന്നുവിടുന്നത്. (cheetahs from namibia coming)

വംശനാശം നേരിട്ട ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവരുന്നത്. നമീബിയൻ കാടുകളിൽ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തിൽ വിഹരിക്കുക. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Read Also: ചീറ്റപ്പുലികൾ നാളെ ഇന്ത്യയിലെത്തും; പ്രത്യേക വിമാനം നമീബിയയിൽ നിന്ന് പുറപ്പെട്ടു

പതിനാറ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാനുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റുകളെ വീണ്ടും അവതരിപ്പിക്കുന്നത്. 1947ൽ മഹാരാജ് രാമാനുജ് പ്രതാപ് സിംഗാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റപ്പുലിയെയും കൊന്നത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾ വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ചീറ്റകൾക്ക് വീടൊരുക്കുന്നതിനായി 150 ഓളം കുടുംബങ്ങളെമാറ്റിപാർപ്പിച്ചു. കുനോ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 20ഓളം ഗ്രാമങ്ങളിൽ നിന്നാണ് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.

70 വർഷങ്ങൾക്കു മുൻപ് രാജ്യത്ത് വംശനാശം സംഭവിച്ച ജീവിവർഗമായ ചീറ്റകളെ സ്വീകരിക്കുന്നതിനായി കുനോ വന്യജീവി സങ്കേതത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ചീറ്റകൾ മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും അവയുടെ ആവാസ വ്യവസ്ഥയ്ക്ക് ശല്യമുണ്ടാവാതിരിക്കാനായാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതെന്ന് അധികൃതർ പറയുന്നു. ചില പുലികളെയും മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചീറ്റകൾക്കൊക്കെ റേഡിയോ കോളറുകളുണ്ടാവും. ഇവയുടെ നീക്കങ്ങളും നിരീക്ഷിക്കും. പുലികളും ചീറ്റകളും ഇടപഴകാതിരിക്കാനായുള്ള മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.

Read Also: ഈ ചീറ്റകളാണ് ആ ചീറ്റകൾ; രാജ്യത്ത് എത്തിക്കുന്ന ചീറ്റകളുടെ വിഡിയോ വൈറൽ

നമീബിയയിൽ നിന്നുള്ള 8 ചീറ്റകളെക്കൂടാതെ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി രാജ്യത്ത് എത്തും. ഇതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.

അമിത വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം മുതലായ കാരണങ്ങൾ മൂലമാണ് ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. 1992ലാണ് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. അഞ്ച് ആൺ ചീറ്റകളേയും മൂന്ന് പെൺ ചീറ്റകളേയുമാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. 30 ദിവസത്തെ ക്വാറന്റീനിന് ശേഷമാകും ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പ്രത്യേക ഭാഗത്തേക്ക് തുറന്നുവിടുക.

Story Highlights: cheetahs from namibia coming today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here