കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന് പുറത്തിറക്കും

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും. വോട്ടര്‍മാര്‍ക്ക് ക്യുആര്‍ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയിട്ടുണ്ട്. 9,000ല്‍പരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടര്‍പട്ടിക.(congress president election)
എന്നാല്‍, ആകെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം, ഓരോ സംസ്ഥാനത്തെയും ആകെ വോട്ടര്‍മാര്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പരസ്യപ്പെടുത്തില്ല. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. താന്‍ അധ്യക്ഷന്‍ ആകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
Read Also: ഗാന്ധി കുടുംബത്തിന് തന്നില്‍ വിശ്വാസമുണ്ട്; അധ്യക്ഷനാകാന്‍ തയ്യാർ: അശോക് ഗെഹ്‌ലോട്ട്
അതിനിടെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കിമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിങ് രംഗത്ത് വന്നു.
Story Highlights: congress president election notification will be release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here