Advertisement

അബുദാബിയില്‍ ഇനി സൗജന്യ യാത്രയുമായി ഡ്രൈവറില്ലാത്ത ബസ്

October 11, 2022
Google News 2 minutes Read

സൗജന്യ യാത്രയുമായി അബുദാബിയില്‍ ഡ്രൈവറില്ലാത്ത ബസ് സർവീസിനൊരുങ്ങുന്നു. 7 പേര്‍ക്ക് ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. നാല് പേര്‍ക്ക് നിന്നും സഞ്ചരിക്കാം.അടുത്ത മാസമായിരിക്കും സർവീസ് ആരംഭിക്കുക. അബുദാബി സര്‍ക്കാര്‍ ഗിറ്റക്‌സ് ഗ്ലോബലില്‍ മിനി ബസിന്റെ മോഡല്‍ പ്രദർശിപ്പിച്ചു.(abudhabi announces free driverless bus service)

യാസ് വാട്ടര്‍ വേള്‍ഡ്, ഡബ്ല്യു ഹോട്ടല്‍, യാസ് മറീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ് ഉള്‍പ്പെടെ യാസ് ദ്വീപിലെ 9 സ്ഥലങ്ങളില്‍ ബസ് എത്തും. ക്യാമറ, ഡിജിറ്റല്‍ മാപ്, റഡാർ എന്നിവ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ബസിലുണ്ട്.

Read Also: നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ യാസ് ഐലന്റില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വീസ് ആരംഭിച്ചിരുന്നു. വിജയകരമായിരുന്നു ടാക്‌സി സര്‍വീസുകളുടെ ഒന്നാം ഘട്ടം. 2700 പേരാണ് യാത്ര ചെയ്തത്. 16000 കിലോ മീറ്റർ സഞ്ചരിച്ചു. ആപ് ഉപയോഗിച്ചായിരുന്നു ബുക്കിംഗ്.

Story Highlights: abudhabi announces free driverless bus service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here