Advertisement

ഒക്ടോബർ 15 ന് ലോക വിദ്യാർത്ഥി ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട് ?

October 14, 2022
Google News 2 minutes Read

ലോക വിദ്യാർത്ഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒക്‌ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2010 മുതൽ ഈ ദിനം വിദ്യാർത്ഥി ദിനമായി ആചരിക്കാൻ തുടങ്ങി.

പ്രശസ്ത ശാസ്ത്രജ്ഞനായ കലാം തന്റെ മിസൈൽ പ്രതിരോധ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട തൊഴിൽ അധ്യാപനമായിരുന്നു. ലോകം അതിലൂടെ തന്നെ ഓർക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായി കാലാവധി പൂർത്തിയാക്കിയതിന് ശേഷം അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ അധ്യാപക ജോലിയിലേക്ക് മടങ്ങി പോയി.

Read Also: ‘മാ ഭാരതി കേ സപൂത്’; രക്തസാക്ഷി കുടുംബങ്ങളുടെ ക്ഷേമനിധിക്കായി വെബ്‌സൈറ്റ് പുറത്തിറക്കി

സ്വഭാവവും മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കാനും സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ പഠനശേഷി വർധിപ്പിക്കാനും ഭാവിയെ നേരിടാൻ മത്സരബുദ്ധിയുള്ളവരായി മാറാൻ കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും അധ്യാപകർ സഹായിക്കണമെന്ന് കലാം വിശ്വസിച്ചു. കലാം 1998 ലെ പൊഖ്റാൻ-II ആണവ പരീക്ഷണത്തിൽ നിർണായക പങ്കുവഹിച്ചു. ഇതാണ് അദ്ദേഹത്തിന് ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന പേര് നേടിക്കൊടുത്തത്. 2005 ൽ കലാം സ്വിറ്റ്സർലൻഡ് സന്ദർശിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തിനോടുളള ആദര സൂചകമായി മേയ് 26 ന് ശാസ്ത്ര ദിനമായി രാജ്യത്ത് ആചരിക്കാൻ പ്രഖ്യാപനമുണ്ടായി.

Read Also: ഇനി വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും എഡിറ്റ് ചെയ്യാം; പുതിയ അപ്ഡേറ്റ് വരുന്നു

കലാമിന്റെ പേരിൽ അവാർഡുകളുടെ നീണ്ട പട്ടികയുണ്ട്. 1981 ൽ പത്മഭൂഷൺ, 1990ൽ പത്മ വിഭൂഷൺ. ഗവേഷണത്തിൽ അദ്ദേഹം നൽകിയ സംഭാവനകളും ഐഎസ്ആർഒയിലും ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) യിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പരിഗണിച്ച് രാജ്യം പിന്നീട് ഭാരത രത്ന നൽകി ആദരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 2015 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights: Why Is World Students’ Day Celebrated On October 15?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here