Advertisement

‘ഫ്രാൻസ് മുന്നിൽ’ ലോകകപ്പ് സെമി ഫൈനൽ ടീം ലൈനപ്പായി; ഫ്രഞ്ച് ടീമിൽ രണ്ട് മാറ്റം

December 15, 2022
Google News 3 minutes Read

ഖത്തർ ലോകകപ്പിലെ രണ്ടാം സെമിഫൈനൽ മത്സരം പുരോഗമിക്കുന്നു. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഫ്രഞ്ച് ഡിഫെൻഡർ തിയോ ഹെർണാണ്ടെസ് ഫ്രാൻസിന് വേണ്ടി ആദ്യ ഗോൾ നേടി. നിലവിൽ ഫ്രാൻസ് ഒരു ഗോളിന് (1-0) മുന്നിലാണ്. (france morocco semi final team line up)

ഫ്രാൻസ്‌ -മൊറോക്കോ ലൈനപ്പായി. ഫ്രഞ്ച് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്.കൊനാട്ടെയും ഫൊഫാനയും ടീമിൽ ഇടം നേടി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോയില്ല.

മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു.അൽബയ്ത് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെയിറക്കുന്നത്.

ഫ്രാൻസ് ലൈനപ്പ്

ലോറിസ്, കൗണ്ടെ, വരാണെ, കൊനാട്ടെ, ഹെർണാണ്ടസ്, ഗ്രീസ്മാൻ, ഷുവാമെനി, ഫൊഫാന, ഡംബലെ, എംബാപ്പെ, ജിറൗദ്.

മൊറോക്കോ ലൈനപ്പ്

ബോനോ, ഹകീമി, അഗ്വേർഡ്, സായ്സ്, മസ്റൂഇ, ഔനാഹി, അംറബാത്, അൽ യാമിഖ്, സിയെച്ച്, അന്നസൈരി, ബൗഫാൽ.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

ലോകകപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ഫൈനലിലുമെത്തി ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. എന്നാൽ നിലവിലെ ചാമ്പ്യൻ പട്ടം നിലനിർത്താനാണ് ഫ്രാൻസ് ഇറങ്ങുന്നത്.ഇതുവരെ ഒരു മത്സരത്തിലും മൊറോക്കോയോട് ഫ്രാൻസ് തോറ്റിട്ടില്ല. അഞ്ചുവട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് മൂന്നുവട്ടം വിജയിച്ചു.

രണ്ടുവട്ടം സമനിലയിലുമായി. ഏറ്റവും സമീപകാലത്ത് ഇരുടീമുകളും ഏറ്റുമുട്ടിയത് 2007 നവംബറിലാണ്. സെയ്ൻറ് ഡെനിസിൽ നടന്ന മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജൻറീനക്ക് നേരിടേണ്ടി വരിക.

Story Highlights: france morocco semi final team line up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here