ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി വയോധിക; അഭിനന്ദനവുമായി നാട്ടുകാർ

ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവൻ ക്ഷേത്രത്തിന് സംഭാവന ചെയ്ത് വയോധിക. തുല ബെഹ്റ എന്ന സ്ത്രീയാണ് തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവൻ ഫുൽബാനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സംഭാവന നൽകിയത്. ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു ഇവരുടെ ഭർത്താവ്. പിന്നീട് ഭർത്താവ് മരിച്ചു. കടുത്ത ജഗന്നാഥ ഭക്തയായ ഇവർ ക്ഷേത്രത്തിന് സമീപം ഭിക്ഷയാചിച്ചാണ് പിന്നീട് കഴിച്ചു കൂട്ടിയത്.(Beggar donates Rs 1 lakh to Jagannath temple in Kandhamal)
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
40 വർഷമായി ഫുൽബാനി നഗരത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക് സമീപം ഭിക്ഷാടനം നടത്തുകയാണ് തുലാ ബെഹ്‌റ. വെള്ളിയാഴ്ച ധനു സംക്രാന്തി ദിനത്തിൽ, തന്റെ വരുമാനമായ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന്റെ മാനേജിംഗ് കമ്മിറ്റിക്ക് സംഭാവന നൽകി.
“മാതാപിതാക്കളോ കുട്ടികളോ ഇല്ല. ഭിക്ഷാടനത്തിലൂടെ എന്റെ ബാങ്ക് അക്കൗണ്ടിൽ സ്വരൂപിച്ച പണമെല്ലാം ജഗന്നാഥന് ദാനം ചെയ്യുന്നു,” തുല പറഞ്ഞു. ക്ഷേത്രത്തിന്റെ നവീകരണത്തിനായി ഈ തുക ഇപയോഗിക്കണെമന്നും ഇവർ ഭാരവാഹികളോട് അഭ്യർത്ഥിച്ചു.
“അവർ എന്നെ സമീപിച്ചപ്പോൾ, അവരിൽ നിന്ന് പണം വാങ്ങാൻ ഞാൻ മടിച്ചു. പക്ഷേ, അവർ നിർബന്ധിച്ചപ്പോൾ ഞങ്ങൾ അത് സ്വീകരിക്കാൻ തീരുമാനിച്ചു,” കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. യാചകയായ സ്ത്രീയുടെ ജീവകാരുണ്യപ്രവർത്തനത്തിൽ ക്ഷേത്ര ഭാരവാഹികളും ഫുലെയെ ആദരിച്ചു.
Story Highlights: Beggar donates Rs 1 lakh to Jagannath temple in Kandhamal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here