Advertisement

ഓസീസിനെതിരെ ജഡേജയ്ക്ക് പകരം ചഹാൽ; ആ കൂർമബുദ്ധി സഞ്ജുവിൻ്റേത്; വെളിപ്പെടുത്തലുമായി ഇന്ത്യയുടെ മുൻ ഫീൽഡിംഗ് പരിശീലകൻ

January 17, 2023
Google News 2 minutes Read
sanju sridhar chahal jadeja

ഓസ്ട്രേലിയക്കെതിരെ 2020ൽ നടന്ന ടി-20 മത്സരത്തിൽ ഹെൽമെറ്റിൽ പന്തുകൊണ്ട രവീന്ദ്ര ജഡേജയ്ക്ക് പകരം സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനെ ഇറക്കാനുള്ള കൂർമബുദ്ധി മലയാളി താരം സഞ്ജു സാംസണിൻ്റേതെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ ദേശീയ ടീമിൻ്റെ മുൻ ഫീൽഡിംഗ് പരിശീലകനായ ആർ ശ്രീധറാണ് തൻ്റെ ആത്‌മകഥയായ ‘കോച്ചിംഗ് ബിയോണ്ട്’ എന്ന പുസ്തകത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. (sanju sridhar chahal jadeja)

ഇന്ത്യൻ ഇന്നിംഗ്സിനു ശേഷം ഫീൽഡ് സെറ്റ് ചെയ്യുന്നതിനായി താൻ ഡഗൗട്ടിൽ ഇരിക്കുകയായിരുന്നു. സഞ്ജുവും മായങ്ക് അഗർവാളും അടുത്തുണ്ട്. ആ സമയത്താണ് സഞ്ജു തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ആർ ശ്രീധർ കുറിച്ചു. ‘സർ, ജഡ്ഡുവിൻ്റെ ഹെൽമറ്റിലല്ലേ പന്ത് കൊണ്ടത്? എന്തുകൊണ്ട് ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ പകരം ഇറക്കിക്കൂടാ? ജഡ്ഡുവിനു പകരം നമുക്കൊരു ബൗളറെ ഇറക്കാം.’ അപ്പോഴാണ് സഞ്ജുവിൽ ഒരു ക്യാപ്റ്റനെ ഞാൻ കാണുന്നത്. ഇക്കാര്യം പരിശീലകൻ രവി ശാസ്ത്രിയുമായി സംസാരിക്കാൻ ഞാൻ അവനോടാവശ്യപ്പെട്ടു. സഞ്ജു പറഞ്ഞതിൽ കാര്യമുണ്ടെന്ന് അദ്ദേഹത്തിനും തോന്നി. ഡ്രസിംഗ് റൂമിൽ ചെന്ന് ഒരു ഐസ് പാക്കും വച്ച് ഇരിക്കാൻ രവി ശാസ്ത്രി ജഡേജയോട് ആവശ്യപ്പെട്ടു. തുടർന്ന് ടീം ഡോക്ടർ ജഡേജയെ പരിശോധിച്ചു. ശേഷം രവി ശാസ്ത്രി മാച്ച് റഫറി ഡേവിഡ് ബൂണിനെ സമീപിക്കുകയും ജഡേജയുടെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി ചഹാലിനെ ഇറക്കാൻ അനുമതി തേടുകയായിരുന്നു. ബൂൺ ഇത് അംഗീകരിക്കുകയായിരുന്നു.’- ആർ ശ്രീധർ പറയുന്നു.

Read Also: അണ്ടർ 19 ടി20 വനിതാ ലോകകപ്പ്; യുഎഇയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ

മത്സരത്തിലെ ടേണിംഗ് പോയിൻ്റായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ്. കെഎൽ രാഹുൽ (51) ടോപ്പ് സ്കോററായ മത്സരത്തിൽ ജഡേജയാണ് (23 പന്തിൽ 44) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. മത്സരത്തിൽ സഞ്ജു 15 പന്തിൽ 23 റൺസെടുത്ത് പുറത്തായിരുന്നു. ബാറ്റിംഗിനിടെ മിച്ചൽ സ്റ്റാർക്കിൻ്റെ പന്താണ് ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ ചഹാൽ 4 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കട് വീഴ്ത്തി. 11 റൺസിന് ഇന്ത്യ വിജയിച്ചപ്പോൾ ചഹാൽ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തി മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്ന ആദ്യ താരമെന്ന റെക്കോർഡും അന്ന് ചഹാൽ സ്വന്തമാക്കി.

Story Highlights: sanju samson r sridhar chahal jadeja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here