Advertisement

മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

February 1, 2023
Google News 2 minutes Read

മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് പൊലീസ് വ്യക്തമാക്കി.ഇരുവരും ഒരേ നാട്ടുകാരാണ്കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് ടി.ടി.സി വിദ്യാർത്ഥിനിയായ പാലക്കാട് സ്വദേശിനി പ്രിൻസിക്ക് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Read Also: മൂന്നാറിൽ വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്പിച്ചു

Story Highlights: Young man Arrested who tried to kill a female student in Munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here