Advertisement

മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി റിയാദില്‍ ഇഫ്താര്‍ സംഗമം നടത്തി

March 26, 2023
Google News 2 minutes Read
Mukkam Area Service Society organized Iftar Riyadh

മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്സിറ്റ് 18 ദുര്‍റത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാസ് ആക്റ്റിംഗ് പ്രസിഡണ്ട് എം ടി അര്‍ഷദ് അധ്യക്ഷത വഹിച്ചു. ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം,ഒ. ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ സഹീര്‍ മുഹ്യുദ്ധീന്‍, മാസ് രക്ഷാധികാരി കെ സി ഷാജു എന്നിവര്‍ സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, ഷഫീഖ് കിനാലൂര്‍, അന്‍വര്‍ ശരീഫ്, നാദിര്‍ഷ കൊച്ചിന്‍, മാസ് രക്ഷാധികാരികളായ ഉമ്മര്‍ മുക്കം, ശിഹാബ് കൊടിയത്തൂര്‍, ട്രഷറര്‍ എം കെ ഫൈസല്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.(Mukkam Area Service Society organized Iftar Riyadh)

മാസ് പ്രവര്‍ത്തകര്‍ക്കായി നടപ്പാക്കുന്ന സ്‌കില്‍ ബൂസ്റ്റിംഗ് പ്രോഗ്രാമിന്റെ രജിസ്ട്രേഷന്‍ മാസ് സാംസ്‌കാരിക വകുപ്പ് കണ്‍വീനര്‍ യതി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മാസ് പ്രവര്‍ത്തകരായ കെ പി ജബ്ബാര്‍, പി പി യൂസുഫ്, സുബൈര്‍ കാരശ്ശേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാസ് അംഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്ന സമ്പാദ്യ പദ്ധതിയുടെ ആദ്യ നറുക്കെടുപ്പിന് കണ്‍വീനര്‍ സി കെ സാദിഖ് നേതൃത്വം നല്‍കി.

Read Also: തൊഴിലാളികള്‍ക്കൊപ്പം മെഗാ ഇഫ്താര്‍ മീറ്റ് ഒരുക്കി ലാല്‍കെയേഴ്‌സ് ബഹ്റൈന്‍

എന്‍ കെ ഷമീം, മുസ്തഫ നെല്ലിക്കാപറമ്പ്, സലാം പേക്കടന്‍, സി.ടി സഫറുള്ള, ഷമീല്‍ കക്കാട്, മനാഫ് കാരശ്ശേരി, ഹാറൂണ്‍ കാരക്കുറ്റി, ഷംസു കാരാട്ട്, ഹാസിഫ് കാരശ്ശേരി, അലി പേക്കാടന്‍, മുഹമ്മദ് കൊല്ലളത്തില്‍, ഇസ്ഹാഖ് മാളിയേക്കല്‍, ശാഹുല്‍ ഹമീദ്, അഫീഫ് കക്കാട്, അബ്ദുള്‍നാസര്‍ പുത്തന്‍പീടിയേക്കല്‍, മന്‍സൂര്‍ എടക്കണ്ടി, മുസ്തഫ സൗത്ത് കൊടിയത്തൂര്‍,ആരിഫ് കക്കാട്, കുട്ട്യാലി പന്നിക്കോട്, ഫവാസ് വലിയപറമ്പ്, അസൈന്‍ എടത്തില്‍, വിനോദ് നെല്ലിക്കാപറമ്പ്, നിയാസ്,അയ്യൂബ്, റഷീദ് കറുത്തപറമ്പ്, ജിജിന്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കാരശ്ശേരി നന്ദിയും പറഞ്ഞു

Story Highlights: Mukkam Area Service Society organized Iftar Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here