പാലക്കാട് അടക്ക മോഷണം ആരോപിച്ച് മർദ്ദനം: സിപിഐഎം പ്രവർത്തകർ പ്രതിയായ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി

പാലക്കാട് ശ്രീകൃഷ്ണപുരത്ത് അടക്കമോഷണം ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനമെന്ന് ബിജെപി. സാക്ഷര കേരളത്തിന് അപമാനമാണ് ശ്രീകൃഷ്ണപുരം സംഭവമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു.
പിണറായി ഭരണത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുന്നത്തിന്റെ ഉദാഹരണമാണ് ഈ സംഭവം. സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയായിട്ടുളള കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. മധുകേസിന് സമാനമാണ് പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റി ഫോറാണ് ശ്രീകൃഷ്ണപുരത്തെ ക്രൂരമര്‍ദ്ദനം പുറംലോകത്തെത്തിച്ചത്. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനെയാണ് ക്രൂരമായി മർദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: palakkad mob attack cpim bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here