Advertisement

പാലക്കാട് നാല് വയസുകാരനെ പിതൃ സഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

December 12, 2023
Google News 2 minutes Read

പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല, വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം.(4year young boy killed in Palakkad)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബന്ധുക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി ദാസിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേയ്ക്കും മാറ്റുകയായിരുന്നു. ദീപ്തി ദാസ് മാനസിക പ്രശ്നത്തിന് ചികിൽസയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Story Highlights: 4year young boy killed in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here