“പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” ക്യാമ്പയിൻ വൻ വിജയം

ഗോകുലം കേരള എഫ്‌സി ആരാധക കൂട്ടായ്മയായ ബറ്റാലിയയും, ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച “പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” മെഗാ രക്തദാന ക്യാമ്പ് വൻ വിജയമായി മാറി. 2025 ഫെബ്രുവരി 22 ശനിയാഴ്ചയാണ് ക്യാമ്പ് നടന്നത്.
[Pass the Ball, Pass the Blood]
Read Also: ‘ശശി തരൂർ പറഞ്ഞത് ശരി; കോൺഗ്രസിലെ മാറ്റങ്ങളുടെ തുടക്കം’; പിന്തുണയുമായി സിപിഐഎം
പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചതെന്ന് ബറ്റാലിയ അറിയിച്ചു. മറ്റു ഫുട്ബോൾ ആരാധകരും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് മുൻപോട്ട് വരണമെന്നും ബറ്റാലിയ അംഗങ്ങൾ അഭിപ്രായപ്പെട്ടു. രക്തദാനം ജീവൻ രക്ഷിക്കാനുള്ള ഏറ്റവും മഹത്തായ കാര്യമാണെന്നും, ഈ ക്യാമ്പിലൂടെ നിരവധി പേർക്ക് ജീവൻ നൽകാനായിയെന്നും സംഘാടകർ അറിയിച്ചു.
Story Highlights : “Pass the Ball, Pass the Blood” campaign was a huge success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here