Advertisement

ശബരിമല നിലപാട് സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി; വോട്ട് കുറയുമെന്ന ആശങ്കയില്ലെന്ന് കോടിയേരി

February 14, 2019
Google News 1 minute Read

ശബരിമല വിഷയത്തില്‍ സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് നിലനിന്നതെന്നും ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വോട്ട് കുറഞ്ഞ് പോകുമോയെന്ന ആശങ്ക ഇടത് മുന്നണിക്കില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ഇടത് മുന്നണിയുടെ കേരള സംരക്ഷണ യാത്ര ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു; യോഗി ആദിത്യനാഥ്

കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്നത് മഹാനിധി സമാഹരണ യാത്രയാണെന്ന് കോടിയേരി പരിഹസിച്ചു. നോട്ടെണ്ണുന്ന യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്ര. കെ എം മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം കെ പി സി സി ഓഫീസിലായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കോടിയേരി പറഞ്ഞു.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തില്‍ ബിജെപിയുടെ രണ്ടാം നിര കളിക്കുന്നത് ആപത്താണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്ന് സുധാകര്‍ റെഡി പറഞ്ഞു.രാജ്യത്ത് ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളും ദളിതരുമടക്കമുള്ളവര്‍ ഭയത്തിന്റെ നിഴലിലാണ്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ വ്യാപകമായ കൊലപാതകങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും സുധാകര്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Read Also: ജവാന്‍മാരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബി ജെ പി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടത് മുന്നണി കേരള സംരക്ഷണയാത്ര നടത്തുന്നത്. നാളെ മുതലാണ് ജാഥ പര്യടനം ആരംഭിക്കുക. മഞ്ചേശ്വരത്ത് നിന്ന് കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥക്ക് 16ന് തുടക്കമാകും. രണ്ട് ജാഥകളും മാര്‍ച്ച് രണ്ടിന് തൃശൂരില്‍ സമാപിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here