Advertisement

അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു; യോഗി ആദിത്യനാഥ്

February 14, 2019
Google News 2 minutes Read

അയോധ്യയിലേതു പോലെ ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇതിനെതിരെ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണ്ടി വരുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. രാമജന്മഭൂമിയിലായാലും ശബരിമലയിലായാലും വിശ്വാസം സംരക്ഷിക്കാന്‍ ബിജെപി ക്ക് മാത്രമേ കഴിയൂവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരുവനന്തപുരം ക്ലസ്റ്റര്‍ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ സമ്മേളനവും ബൂത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനും പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യു.പി.മുഖ്യമന്ത്രി.ശബരിമല വിഷയത്തില്‍ രാജ്യവും രാജ്യത്തെ ബി.ജെ.പിയും ഒപ്പമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. യെ വിജയിപ്പിച്ചു കൊണ്ടായിരിക്കണം ശബരിമല വിഷയത്തില്‍ തിരിച്ചടി നല്‍കേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Read Also: രാജ്‌നാഥ് സിംഗ് നാളെ കശ്മീരിലേക്ക്; ഭീകരാക്രമണത്തിന് മറക്കാനാവാത്ത തിരിച്ചടി നല്‍കുമെന്ന് ജെയ്റ്റ്‌ലി

ബി.ജെ.പി കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും. മോദിയെ പ്രധാനമന്ത്രിയാക്കാന്‍ കേരളത്തില്‍ നിന്നും എംപിമാരുണ്ടാകും. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കലാണ് മോദിയെ എതിര്‍ക്കുന്നവരുടെ ലക്ഷ്യമെന്നും അഴിമതിക്കാരും ദേശവിരുദ്ധരും തീവ്രവാദികളും മോദിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Read Also: ജവാന്‍മാരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടും കോടതി അംഗീകരിച്ചിട്ടില്ല. കേരളത്തിലും അയോധ്യയില്‍ നടന്നതു പോലെ വലിയ പ്രക്ഷോഭം വേണ്ടി വരും.ശബരിമല കേസ് വിശ്വാസികള്‍ക്ക് എതിരാണ്. അയോധ്യയില്‍ അനുകൂലവിധിക്കായി ഹിന്ദു സമൂഹം ഏറെ നാളായി കാത്തിരിക്കുകയായിരുന്നെന്നും യോഗി വ്യക്തമാക്കി.

Read Also: ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; 42 ജവാന്‍മാര്‍ക്ക് വീരമൃത്യു

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടകസംഗമം നടക്കുകയാണ്. 21 കോടിയിലധികം പേരാണ് അവിടെ മഹാസ്‌നാനം നടത്തിയത്. രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചയാണ് അവിടെ കാണാന്‍ സാധിക്കുന്നത്. അവിടെ സര്‍ക്കാര്‍ ഭക്തജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരായാണ് നിലപാടെടുക്കുന്നത്. വിശ്വാസികള്‍ക്ക് ഒപ്പമല്ലെന്ന് തെളിയിച്ചുകഴിഞ്ഞ സര്‍ക്കാര്‍ വിശ്വാസങ്ങളെ തകര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here