ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിനെ തകർത്താണ് ഒസാക്ക കിരീടം സ്വന്തമാക്കിയത്. നവോമിയുടെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്.
ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ഒസാക്ക നിർണായക ബ്രേക്ക് പോയിന്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ അനായാസമായി മുന്നിലെത്തി. അഞ്ചാം ഗെയിമിൽ തിരിച്ചടിച്ചെങ്കിലും ഒസാക്കയുടെ കൃത്യതയാർന്ന നീക്കങ്ങൾക്ക് മുന്നിൽ ജെന്നിഫർ ബ്രാഡിക്ക് അടിപതറി. സ്‌കോർ 6-4, 6-3.
മൂന്നാം റാങ്കുകാരിയായ ഒസാക്കയുടെ തുടർച്ചയായ ഇരുപത്തിഒന്നാം ജയമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിക്കു ശേഷം ഒസാക്ക തോൽവി അറിഞ്ഞിട്ടില്ല. 23 കാരിയായ ഒസാക്കയുടെ കരിയറിലെ നാലാം ഗ്രാൻഡ് സ്ലാമാണ്. രണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾക്ക് പുറമേ രണ്ട് യുഎസ് ഓപ്പൺ കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights – Naomi osaka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here