മാധ്യമ ബഹിഷ്‌കരണത്തിന് നവോമി ഒസാക്കയ്ക്ക് പിഴ; ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താക്കാനും സാധ്യത

മത്സരാനന്തര വാർത്താ സമ്മേളനങ്ങൾ ബഹിഷ്‌കരിക്കുന്നത് തുടരുകയാണെങ്കിൽ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താക്കുമെന്ന് ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റുകളുടെ ബോർഡ് അറിയിച്ചു.
റോളണ്ട് ഗാരോസിലെ ആദ്യ റൗണ്ട് വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കാതിരുന്നതിന് ഒസാക്കയ്ക്ക് സംഘാടകർ 10,570 യൂറോ പിഴയിട്ടിരുന്നു. കൂടുതൽ പിഴയും ഭാവിയിലെ ഗ്രാൻഡ് സ്ലാമുകളിൽ നിന്നും വിലക്കുന്നതും പരിഗണിക്കേണ്ടിവരുമെന്ന് നാല് ഗ്രാൻഡ് സ്ലാം സംഘാടകരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മാനസിക ആരോഗ്യം പരിഗണിച്ച് ടൂർണമെൻറിൽ മാധ്യമങ്ങളെ കാണില്ലെന്ന് ഒസാക്ക പ്രഖ്യാപിച്ചിരുന്നു.തോൽവിക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനു ഉത്തരം നൽകുന്നത് താഴെവീണയാളെ ചുവുട്ടുന്നതിന് തുല്യമാണെന്ന് ഒസാക്ക നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കായികതാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആളുകൾക്ക് യാതൊരു പരിഗണനയുമില്ലെന്ന് വാർത്താസമ്മേളനം കാണുമ്പോഴും പങ്കെടുക്കുന്‌പോഴും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഒസാക്ക പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here