Advertisement

ജാമ്യം നിന്നതിന് ജപ്തി; പ്രായോഗിക നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി സാവകാശം നല്‍കി

July 11, 2018
Google News 1 minute Read
Kerala-HC

ബാങ്ക് ജപ്തിയുടെ പേരിൽ ഒഴിപ്പിക്കൽ ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക നിർദ്ദേശം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി മുന്നാഴ്ചത്തെ
സാവകാശം അനുവദിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവരെ കോടതി കേസിൽ കക്ഷി ചേർത്തു. മൂന്നാഴ്ചക്കകം സർക്കാർ പ്രായോഗിക നിർദേശം സമർപ്പിക്കണം. ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കലിന് തടസ്സമുണ്ട് .സാമുഹിക പ്രത്യാഘാതം സർക്കാരിനു കണക്കിലെടുക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസിൽ ആവർത്തിച്ചുള്ള നിർദ്ദേശം നടപ്പാവാത്തതിൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി . കോടതി ഉത്തരവ് പാലിക്കാതെ അതിന്റെ പുനരധിവാസ നടപടി നടപ്പാക്കുന്നതെങ്ങനെയാണന്ന് കോടതി ആരാഞ്ഞു.

Kerala-HC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here