Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

January 16, 2019
Google News 6 minutes Read
prthana-varthakal16-1-19

1. തെരേസാ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് കരാര്‍ ഹൗസ് ഓഫ് കോമണ്‍സിലെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 403 പേര്‍ ബ്രെക്‌സിറ്റ് കരാറിനെ തള്ളി വോട്ട് ചെയ്തപ്പോള്‍ 202 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു.

Read More: ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി

2. ശബരിമല ദര്‍ശനത്തിന് വീണ്ടും യുവതികള്‍ എത്തി. എന്നാല്‍, പ്രതിഷേധം കനത്തതോടെ ദര്‍ശനം പൂര്‍ത്തിയാക്കാതെ കണ്ണൂരില്‍ നിന്നെത്തിയ രണ്ട് യുവതികളും മലയിറങ്ങി. മൂന്ന് മണിക്കൂറോളം പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞുവച്ചു.

Read More: പ്രതിഷേധം കനത്തു; ശബരിമലയിലെത്തിയ യുവതികളെ തിരിച്ചിറക്കി

3. ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് പ്രാകൃത നടപടിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ഇതുവരെ നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നും മന്ത്രി. കണ്ണൂരില്‍ നിന്നെത്തിയ യുവതികളെ ശബരിമലയില്‍ തടഞ്ഞതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Read More: ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് പ്രാകൃത നടപടി: ദേവസ്വം മന്ത്രി

4. മുനമ്പം മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക്. ശ്രീലങ്കയില്‍ നിന്നുള്ള അന്വേഷണ സംഘം കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു.

Read More: ഡൽഹിയിലെ അംബേദ്കർ കോളനിയിൽ നിന്ന് ഇരുന്നൂറിലധികം ആളുകൾ ഇതുവരെ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

5. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ എന്തിനാണ് പണിമുടക്കെന്ന് കോടതി ചോദിച്ചു. അടുത്ത ദിവസം സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ട്രേഡ് യൂണിയനുകളോട് കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പണിമുടക്കിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തി. കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ ജെ തച്ചങ്കരിയെയും കോടതി വിമര്‍ശിച്ചു. അതേസമയം, പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ആര്‍.ടി.സി സംയുക്ത സമര സമിതി.

Read More: പണിമുടക്ക് മാറ്റിവെക്കേണ്ടതില്ലെന്ന് സംയുക്ത സമര സമിതി

Read More: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

Read More: ചര്‍ച്ച പരാജയം; പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂണിയന്‍

6. കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബിജെപി ശ്രമം. കരുതലോടെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാര്‍ക്ക് അടിയന്തരമായി ബംഗ്ലൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കി.

Read More: ‘കർണ്ണാടകയിൽ രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം’: കെ സി വേണു​ഗോപാൽ

Read More: അടിമുടി സസ്‌പെന്‍സ്; കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരുടെ അടിയന്തര യോഗം

7. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 15 മുതല്‍ 25 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോക്തക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധനയുണ്ടാകും. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗക്കാര്‍ക്ക് നിരക്ക് കുറയും. നാലു വര്‍ഷത്തേക്കുള്ള നിരക്കാണ് കമ്മിഷന്‍ പ്രഖ്യാപിക്കുക. നിരക്കില്‍ വലിയ മാറ്റം വരുത്തണമെന്ന ബോര്‍ഡിന്റെ ശിപാര്‍ശ റെഗുലേറ്ററി കമ്മിഷന്‍ തള്ളി.

Read More: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 15 മുതല്‍ 25 പൈസ വരെ വര്‍ധിപ്പിക്കുന്നു

Read More: വൈദ്യുതി നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

8. കെ.എസ്.ആര്‍.ടി.സി പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അനുരഞ്ജന ചര്‍ച്ച നടക്കുമ്പോള്‍ എന്തിനാണ് സമരം നടത്തുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കണോ എന്നും കോടതി ചോദിച്ചു.

Read More: കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ ഹൈക്കോടതി; ജനങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു?

9. ഡിജിപി നിയമനത്തില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. പെലീസ് മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിധിയില്‍ ഭേദഗതി വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല.

Read More: ഡിജിപി നിയമനത്തിൽ ഇളവ് അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

10. പ്രളയാനന്തര കേരള പുനർനിർമാണത്തിന് പണമില്ലാതിരിക്കെ എകെജി മ്യൂസിയത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. മ്യൂസിയത്തിനായി പത്തുകോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചത്.

Read More: പുനര്‍നിര്‍മ്മാണത്തിന് കാശില്ല; എ.കെ.ജി മ്യൂസിയത്തിന് പത്ത് കോടി

11. മുനമ്പം മനുഷ്യക്കടത്ത് സൂത്രധാരന്‍ ശ്രീകാന്തന്റെ ചിത്രങ്ങള്‍ ’24’ പുറത്തുവിട്ടു. തമിഴ് വംശജരെ എത്തിച്ചത് ശ്രീകാന്തനാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. മനുഷ്യക്കടത്ത് ഏജന്റാണ് ശ്രീകാന്തന്‍.

Read More: മുനമ്പം മനുഷ്യക്കടത്ത് സൂത്രധാരൻ ശ്രീകാന്തന്റെ ചിത്രം പുറത്തുവിട്ട് 24

12. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അലവന്‍സ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഐഎഎസ് ഉദ്യോഗസ്ഥരെ കൈയയച്ച് സഹായിച്ച് സര്‍ക്കാര്‍. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കും. നിലവില്‍ ബില്ലിന്റെ 50 ശതമാനമാണ് നല്‍കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹന ഇന്ധനച്ചെലവും പരിധിയില്ലാതാക്കി.

Read More: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അലവന്‍സ് വര്‍ധിപ്പിക്കാന്‍ തീരുമാനം

13. മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ വിലസുന്നു. കോളേജ് വിദ്യാർത്ഥിനികളായ പെൺകുട്ടികളെയാണ് ഇവരുടെ വലയിലുള്ളതെന്ന് ’24’ വാർത്താ സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരവധി ഏജന്റുമാരാണ് പെൺകുട്ടികളെ എത്തിച്ച് നൽകാൻ കേരളത്തിന്റെ ഈ അതിർത്തി പ്രദേശത്തുള്ളത്. ’24’ എക്‌സ്‌ക്ലൂസീവ്.

Read More: മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ; 24 എക്‌സ്‌ക്ലൂസീവ്

14. ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ട് ഹരിത ട്രിബ്യൂണല്‍. എ.കെ.ഗോയൽ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ചാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആലപ്പാട്ടെ പ്ലസ് ടു വിദ്യാർത്ഥിനി കാവ്യാ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയെ കുറിച്ചുള്ള വാർത്ത പരിഗണിച്ചാണ് ഹരിത ട്രിബുണൽ സ്വമേധയ കേസ് എടുത്തത്.

Read More: ആലപ്പാട് കരിമണൽ ഖനനം; ജില്ലാ കളക്ടറോട് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് ഹരിത ട്രിബ്യൂണൽ

15. ബിന്ദുവിനും കനകദുർഗയ്ക്കും സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ കിട്ടിയെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. ഇവർ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ല. അജ്ഞാതരായ അഞ്ചു പേർക്കൊപ്പമാണ് ഇവർ സന്നിധാനത്തെത്തിയത്. ഭക്തർക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ഗേറ്റിലൂടെയാണ് ഇവരെ കടത്തിവിട്ടത്. ശ്രീകോവിലിന് മുന്നിൽ ഇവർ എത്തിയതും സാധാരണ ഭക്തര കടത്തി വിടാത്ത വഴിയിലൂടെയാണെന്നും നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്.

Read More: ബിന്ദുവും കനകദുർഗയും സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് അറിയില്ല : ഹൈക്കോടതി നിരീക്ഷണ സമിതി

16. നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം

Read More: നിത്യഹരിത നായകന്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം

17. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Read More: ലെനിന്‍രാജേന്ദ്രന് വിട; ഇനി ഓര്‍മ്മകളില്‍

18. പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി. നാല് കന്യാസ്ത്രീകളെ വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് സ്ഥലം മാറ്റി. പ്രതികാര നടപടിയെന്ന് ആരോപണം.

Read More: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റി

19. ആലപ്പാട് ഖനന വിഷയത്തില്‍ സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും. തിരുവനന്തപുരത്തുവെച്ചാണ് ചര്‍ച്ച നടക്കുന്നത്. സമരക്കാരുടെ ആശങ്കകള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ReadMore: ആലപ്പാട് ഖനനം: സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

20. കെപിസിസി പുനഃസംഘടന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രം.  പുനഃസംഘടന ഉണ്ടാക്കിയേക്കാവുന്ന ഭിന്നതയും അതൃപ്തിയും ഒഴിവാക്കാനാണ് നീക്കം. ഇക്കാര്യം ഹൈകമാൻഡിനെ ബോധ്യപ്പെടുത്തി.

ReadMore: കെപിസിസി പുനസംഘടന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രം

21. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി വച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.

Read More: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി വച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here