Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (18-01-2019)

January 18, 2019
Google News 4 minutes Read

1. 51 യുവതികൾ ശബരിമലയിൽ കയറിയെന്ന് സർക്കാർ. ദർശനത്തിനായി എത്തിയവരിൽ ഭൂരിഭാഗവും ആന്ധ്രാ, തമിഴ്‌നാട്, ഗോവ സ്വദേശികളാണ്. ആധാർ വിവരങ്ങൾ അടക്കം യുവതിയുടെ പേര് വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു.

Read Also: 51 യുവതികൾ ശബരിമലയിൽ കയറി : സർക്കാർ; പട്ടിക 24 ന്

2. ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം. പട്ടികയിലുള്ള പലരുടേയും പ്രായം അന്‍പത് വയസിന് മുകളിലാണ്. വസ്തുതാ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നല്‍കിയ പ്രായവും പല സ്ത്രീകളുടേയും തിരിച്ചറിയല്‍ കാര്‍ഡിലെ പ്രായവും രണ്ടാണ്.

Read Also: ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ നല്‍കിയ വസ്തുത റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം; പലരുടേയും പ്രായം അന്‍പതിന് മുകളില്‍

3. ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തി എന്നുകാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടികയില്‍ പുരുഷനും. ആധാര്‍ സഹിതമുള്ള സര്‍ക്കാരിന്റെ വസ്തുതാ റിപ്പോര്‍ട്ടിലാണ് യുവതികളുടെ കൂട്ടത്തില്‍ പുരുഷനും ഇടം പിടിച്ചിരിക്കുന്നത്.

Read Also: ശബരിമല; സര്‍ക്കാരിന്റെ യുവതീ പട്ടികയില്‍ പുരുഷനും!

4. അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിന് തോല്‍പ്പിച്ച്‌ ഇന്ത്യ പരമ്പര സ്വന്തമാക്കി. മെല്‍ബണില്‍ 231 എന്ന ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ  മഹേന്ദ്രസിംഗ് ധോണി (87 ) കേദാര്‍ ജാദവ്‌ (61 )  എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധസെഞ്ച്വറികളുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്‌.

Read Also: മെല്‍ബണില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പരയും സ്വന്തം

5. ബിന്ദുവിനും കനക ദുർഗയ്ക്കും സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി വിധി. ഇരുവരുടേയും സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.ജീവന് ഭീഷണി ഉണ്ടെന്ന ഹർജ്ജിയിലെ ആക്ഷേപത്തിലാണ് സുപ്രീംകോടതി വിശദമായ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്.

Read Also: ബിന്ദുവിനും കനക ദുർഗയ്ക്കും സുരക്ഷ നൽകണം : സുപ്രീംകോടതി

6. മാന്ദാമംഗലം സെന്‍റ് മേരീസ് പളളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു തൃശൂര്‍ ഭദ്രാസനാധിപന്‍ അടക്കം 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്. ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസിനെ കേസിൽ ഒന്നാംപ്രതി ചേർത്തു ഒാര്‍ത്തഡോക്സ് സഭാംഗങ്ങളായ 30 പേര്‍ അറസ്റ്റിലായി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Read Also:മാന്ദാമംഗലം സംഘർഷം; ബിഷപ്പിനെതിരെ കേസ്

7. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനു കീഴിലെ ഡിവൈന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സ്റ്റേറ്റ് മെന്റ്ല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ റജിസ്ട്രേഷന്‍ പോലും ഇല്ലാതെ. രോഗീ പരിചരണത്തിനുള്ള അടിസ്ഥാന സൌകര്യങ്ങളും ഇവിടെയില്ല. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് കൈപറ്റുന്ന സ്ഥാപനം രോഗികളെ കിടത്തുന്നത് തെര്‍മോകോള്‍ വിരിച്ച കട്ടിലില്‍.

Read Also:ഡിവൈന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സ്റ്റേറ്റ് മെന്റൽ ഹെല്‍ത്ത് അഥോറിറ്റിയുടെ റജിസ്ട്രേഷന്‍ പോലും ഇല്ലാതെ

8. മേഘാലയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം പുറത്തെത്തിക്കുന്നതില്‍ ആശങ്ക. കഴിഞ്ഞ ദിവസം കണ്ടെത്തിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം ഇതു വരെയും ഫലം കണ്ടില്ല. അതേസമയം മറ്റൊരു തൊഴിലാളിയുടെ അസ്ഥികൂടവും മുങ്ങല്‍ വിദഗ്ധര്‍ ഖനിയില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Read Also:മേഘാലയ ഖനി അപകടം; തൊഴിലാളികളുടെ മൃതദേഹം പുറത്തെത്തിക്കുന്നതില്‍ ആശങ്ക

9. പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്.ബി.ഐ. ശാഖയില്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Read Also:എസ്ബിഐ ആക്രമണം; 3 എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

10. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ നടന്നത് എബിവിപിയുടെ രാഷ്ട്രീയ നാടകം. പരിപാടിക്കിടെ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് എബിവിപി പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തി മുന്‍ എബിവിപി നേതാക്കള്‍ തന്നെ രംഗത്തെത്തി. കേസില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

Read Also:ജെഎന്‍യുവില്‍ നടന്നത് കരുതി കൂട്ടിയ രാഷ്ട്രീയ നാടകം; ദേശദ്രോഹമുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍

11. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ ഇപ്പോൾ സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്ന നിലപാടിൽ ആർഎസ്എസ്. 2025ൽ രാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കുന്നതോടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കുമെന്നായിരുന്നു ജനറൽ സെക്രട്ടറി ഭയ്യാ ജോഷിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന

Read Also:രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാരിന് പുതിയ തിയതി നൽകി ആർഎസ്എസ്

12. ഉത്തരേന്ത്യയിലാകെ കടുത്ത മൂടൽ മഞ്ഞ്. ഡല്‍ഹിയില്‍ ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു. വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Read Also:മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ ഗതാഗത സംവിധാനം ഭാഗികമായി തടസപെട്ടു

13. മാന്ദാമംഗലം സെന്റ്. മേരീസ് പളളിയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം. കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് യാക്കോബായ – ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിയിൽ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണയായി. പള്ളിയിൽ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിശ്വാസികൾ അവിടെ നിന്നും ഇറങ്ങി.

Read Also: മാന്ദാമംഗലം പള്ളിയില്‍ നിന്ന് ഇരു വിഭാഗങ്ങളോടും വിട്ടുനില്‍ക്കാന്‍ കളക്ടര്‍

 

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ സന്ദര്‍ശിക്കുക: twentyfournews.com 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here