Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( ഫെബ്രുവരി 15)

February 15, 2019
Google News 4 minutes Read
  1. പുല്‍വാമയില്‍ ചാവേറാക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് എന്ന് വെളിപ്പെടുത്തല്‍. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിആര്‍പിഎഫ്

Read Alsoപുല്‍വാമയില്‍ ചാവേര്‍ ഉപയോഗിച്ചത് ആര്‍ഡിഎക്‌സ്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിആര്‍പിഎഫ്

2. കാശ്മീര്‍ ഭീകരാക്രമണത്തിന് ശത്രുക്കള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും
പൂര്‍ണവിശ്വാസമുണ്ടെന്നും സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Read Alsoതിരിച്ചടിക്കാന്‍ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി

3. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്ലി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചെ്ന്നും അദ്ദേഹം വ്യക്തമാക്കി.

Read Alsoപാക്കിസ്ഥാനെ ഒറ്റപ്പെടുത്തും; സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചു; അരുണ്‍ ജെയ്റ്റ് ലി

4. രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷായോഗം ചേരുന്നു. കര-വ്യോമ-നാവികസേനാ മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, എൻഐഎ സംഘം പുൽവാമയിൽ എത്തിയിട്ടുണ്ട്.

Read Alsoപ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി; രാജ്‌നാഥ് സംഗ് പുൽവാമയിലേക്ക് തിരിച്ചു

5. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നൽകുന്നത് നിർത്താൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

Read Also:ഭീകരാക്രമണം; പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യ

6. പുൽവാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരിൽ വയനാട് സ്വദേശിയും. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് കൊല്ലപ്പെട്ടത്.

Read Also:പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും

7. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന.

Read Also: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന

8. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ പോര് ശക്തമായി. സ്ഥാനാര്‍ത്ഥി പട്ടിക ഏക പക്ഷിയമാണെന്ന് ആരോപിച്ച് കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും വി. മുരളീധര പക്ഷം വിട്ടു നിന്നു.

Read Also:സ്ഥാനാര്‍ത്ഥി വിഷയം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും മുരളീധരപക്ഷം വിട്ടുനിന്നു

9. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്നു സൗദി അറേബ്യ. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ തീവ്രവാദി അക്രമം അപലപനീയമാണെന്നും സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

Read Also: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം; സൗദി അറേബ്യ

10. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണത്തില്‍ ഭർത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന  പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്.

Read Also: ആന്‍ലിയയുടെ മരണം; ജസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി തളളി

11. കുംഭമാസപൂജയ്ക്ക് നടന്ന തുറന്നതിനുശേഷമുള്ള ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ശബരിമലയിലേക്കുള്ള ഭക്തരുടെ തിരക്ക് വര്‍ധിച്ചു. തിരക്ക് വര്‍ദ്ധിച്ചതോടെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.

Read Also: ശബരിമലയില്‍ തിരക്ക് കൂടുന്നു; കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും

12. കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നല്‍കിയ പരാതി പരിശോധിച്ച് വരികയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്. പലയിടങ്ങളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് വന്നതിന് പിന്നാലെയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകള്‍ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

Read Also: കന്യാസ്ത്രീകളുടെ പരാതി പരിശോധിച്ചു വരുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍

13. വിതുര പോക്‌സോ കേസിൽ പ്രതിയായ ഇമാമിനെ ഒളിവിൽ നിൽക്കാൻ സഹായിച്ച സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ. അൽ അമീനാണ് കൊച്ചിഷാ ഡോ പോലീസ് പിടികൂടി തിരുവനന്തപുരം പോലീസിനെ ഏൽപ്പിച്ചത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്.

Read Also: വിതുര പോക്‌സോ കേസ്; പ്രതിയായ ഇമാമിനെ ഒളിവിൽ നിൽക്കാൻ സഹായിച്ച സഹോദരൻ അറസ്റ്റിൽ

14. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് വിവരം. പത്ര, ടിവി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണം സോഷ്യല്‍ മീഡിയക്കും ബാധകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

15. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ആദ്യഘട്ടമായി 9.35 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

Read Also: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.35 കോടിയുടെ ധനസഹായം കൂടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here