ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

  • പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അശ്വിന്‍, സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. സിപിഐഎം അനുഭാവികളാണിവര്‍.

Read Also: പെരിയ കൊലപാതകം: അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

 

  • ഉത്തര്‍പ്രദേശില്‍ എസിപി-ബിഎസ്പി സഖ്യം മത്സരിക്കുന്ന എഴുപത്തിയഞ്ച് സീറ്റുകളില്‍ ധാരണായായി. മൂന്ന് സീറ്റുകള്‍ അജിത്ത് സിംഗിന്റെ ആര്‍എല്‍ഡിക്ക് നല്‍കും. റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്.

Read Also: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം മത്സരിക്കുന്ന 75 സീറ്റുകളില്‍ ധാരണയായി

 

  • കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഒന്നരമാസം മുമ്പ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്.

Read Also: കോണ്‍ഗ്രസുകാരന്‍ ചിതയില്‍ വയ്ക്കാനില്ലാത്ത വിധം ചിതറിപ്പോകും; കല്യാട്ട് വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം

  • ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാശ്മീര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിനാണ് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതെന്നാണ് വിവരം.

Read Also:  വീണ്ടും ആക്രമണത്തിന് ജെയ്‌ഷെ പദ്ധതി; കാശ്മീരില്‍ കനത്ത സുരക്ഷ

  • കൊച്ചിയില്‍ തീപിടുത്തം ഉണ്ടായ കെട്ടിടം പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ഫയര്‍ ഫോഴ്സ്. 2006ലാണ് ഈ കെട്ടിടത്തിന് ഫയര്‍ ആന്റ് സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സ് നേടിയത്. എന്നാല്‍ അതിന് ശേഷം ഒരിക്കല്‍ പോലും കെട്ടിടം ഉടമസ്ഥര്‍ ഈ ലൈസന്‍സ് പുതുക്കിയിരുന്നില്ല.

Read Alsoകൊച്ചിയിലെ തീപിടുത്തം; കെട്ടിടം പ്രവര്‍ത്തിച്ചത് ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ

  • കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ ആലോചന. സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്ന ആവശ്യം മുറുകുന്നതിനിടെയാണ് നീക്കം.

Read Also: പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും

  • സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി കിരീടാവകാശി ഉത്തരവിട്ടു. ഇന്ത്യാ സന്ദർശനവേളയിലാണ് മുഹമ്മദ്‌ സൽമാന്റെ തീരുമാനം.  രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 850 തടവുകാരെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

Read Also: സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സൗദി കിരീടാവകാശി ഉത്തരവിട്ടു

  • കാസർകോഡ് ഇരട്ട കൊലപാതക കേസിൽ പിടിയിലായ സിപിഎം ലോക്കൽ കമ്മറ്റി മുൻ അംഗം പീതാംബരനെ 7 ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Read Also: പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

  • പെരിയയിലെ കൊലപാതകത്തില്‍ ഉദുമ എംഎല്‍എകെ കുഞ്ഞിരാമന് പങ്കെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍. കൊലപാതകം കുഞ്ഞിരാമനും സിപിഐഎം നേതൃത്വവും അറിയാതെ നടക്കില്ലെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also: പെരിയയിലെ കൊലപാതകം പീതാംബരന്‍ ആസൂത്രണം ചെയ്തത് ഒറ്റക്കല്ല; ഉദുമ എംഎല്‍എയ്ക്ക് പങ്കെന്ന് ശരത് ലാലിന്റെ പിതാവ്

  • നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പീതാംബരന് കൊലയിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി. കൃപേഷിനെ തലയ്ക്ക വെട്ടിയത് താനാണെന്ന് പീതാംബരൻ പോലീസിനോട് പറഞ്ഞു.

Read Also: പെരിയ ഇരട്ടക്കൊലപാതകം; കൃപേഷിനെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top