Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

March 19, 2019
Google News 1 minute Read

ഇന്ത്യയുടെ ആദ്യ ലോക്പാല്‍; ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി. ലോക്പാല്‍ നിയമന സമിതിയുടെ തീരുമാനം അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനത്തിന് അനുമതി നല്‍കിയത്.

 

ഗോവ നിയമസഭയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തും : മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഗോവ നിയമസഭയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പതിനാല് എംഎൽഎമാരുള്ള കോൺഗ്രസ് കഴിഞ്ഞ ദിവസം ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

 

തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രചരണ പരിപാടികള്‍ വേണ്ടെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രചാരണ പരിപാടികൾ വിലക്കി മുഖ്യമന്ത്രി. തിരുവനന്തപുരത്തു ചേർന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

 

ഒാച്ചിറയില്‍ നാലംഗ സംഘം 13കാരിയെ തട്ടിക്കൊണ്ട് പോയി

കൊല്ലം ഓച്ചിറയില്‍ പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. രാജസ്ഥാന്‍ സ്വദേശികളായ വഴിയോര കച്ചവടക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍

 

വടകരയിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയാകും

വടകരയിൽ കെ മുരളീധരനായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് സൂചന. കെ മുരളീധരൻ സന്നദ്ധ അറിയിച്ചു. ഹൈക്കമാൻഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

 

‘കൊലയാളി’ പരാമര്‍ശം; കെ കെ രമയ്‌ക്കെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

 

ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം; മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേർത്ത ചർച്ചയിൽ നിന്നും വിട്ടുനിന്ന് ഓർത്തഡോക്‌സ് വിഭാഗം

ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേർത്ത ചർച്ചയിൽ ഓർത്തഡോക്സ് വിഭാഗം പങ്കെടുത്തില്ല. ചർച്ചയിൽ പങ്കെടുക്കാനാവില്ലെന്ന് ഓർത്തഡോക്സ് വിഭാഗം അറിയച്ചതായി സമിതി അധ്യക്ഷൻ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here