Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 22-03-2019)

March 22, 2019
Google News 0 minutes Read

കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ്; ഡയറി പകര്‍പ്പ് പുറത്ത്

കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ്. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഉള്ള യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടു.

ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി; ആര്‍ജെഡി 20 സീറ്റില്‍ മത്സരിക്കും

ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി ഇരുപത് സീറ്റുകളിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലും മത്സരിക്കും. ബാക്കിയുള്ള പതിനൊന്ന് സീറ്റുകള്‍ ആര്‍എല്‍എസ്പി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, മുകേഷ് സാഹ്നിയുടെ വി ഐ പി എന്നീ പാര്‍ട്ടികള്‍ക്ക് നല്‍കി. കോണ്‍ഗ്രസ് പതിനൊന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സീറ്റ് വിഭജന പ്രഖ്യാപനം വൈകിയത്.നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍ നല്‍കാന്‍ ധാരണയായതോടെയാണ് ബീഹാറിലെ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായത്.

ശബരിമല വിഷയം എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയം എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാലാണെന്നും എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ കൊടുക്കുകയാണ്. വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്ന് ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എസ്ഡിപിഐയുടെ വോട്ട് സിപിഎമ്മിന് വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പ്രതിപക്ഷം വീണ്ടും സേനയെ അപമാനിക്കുന്നു; ഇത് ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും മോദി

പുല്‍വാമ ഭീകരാക്രണത്തെപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം വീണ്ടും വീണ്ടും രാജ്യത്തിന്റെ സേനയെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും നരേന്ദ്രമോദി പറഞ്ഞു. തീവ്രവാദികളെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷം വീണ്ടും സേനയെ അപമാനിക്കുന്നു; ഇത് ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും മോദി

പുല്‍വാമ ഭീകരാക്രണത്തെപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം വീണ്ടും വീണ്ടും രാജ്യത്തിന്റെ സേനയെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും നരേന്ദ്രമോദി പറഞ്ഞു. തീവ്രവാദികളെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാഫ് കപ്പ് അഞ്ചാം തവണയും സ്വന്തമാക്കി ഇന്ത്യൻ വുമൻസ് ടീം

സാഫ് കപ്പ് വനിതാ ഫുട്‌ബോൾ കിരീടം തുടർച്ചയായ അഞ്ചാം തവണയും സ്വന്തമാക്കി ഇന്ത്യ. കലാശപ്പോരാട്ടത്തിൽ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഡാലിമ, ഗ്രേസ്, അഞ്ജു എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. സാബിത്രയാണ് നേപ്പാളിൻറെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here