ഇന്നത്തെ പ്രധാന വാർത്തകൾ

വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണം; വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം വീണ്ടും കോടതിയിലേക്ക്. 50 ശതമാനം വി വി പാറ്റ് രസീതുകൾ എണ്ണണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്നതായി പ്രതിപക്ഷ പാർട്ടികളുടെ യോഗം അറിയിച്ചു.

 

മുസ്ലിം വിരുദ്ധ പരാമർശം; ശ്രീധരൻ പിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സി​പി​എം നേ​താ​വ് വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്കും പോ​ലീ​സി​നു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

 

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്; പൊലീസും തണ്ടർബോൾട്ടും പരിശോധന ശക്തമാക്കി

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്. സ്ഥാനാർത്ഥികൾക്ക് സുരക്ഷാ ഭീഷണിയുളള പശ്ചാത്തലത്തിൽ തണ്ടർബോൾട്ടും പൊലീസും സംയുക്ത പരിശോധന ശക്തമാക്കി.തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

 

രാഹുല്‍ ഗാന്ധി ഏപ്രില്‍ 16 ന് കേരളത്തില്‍; കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും

രാഹുല്‍ ഗാന്ധി ഏപ്രില്‍ പതിനാറിന് കേരളത്തില്‍ എത്തും. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുക. അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വീട് അദ്ദേഹം സന്ദര്‍ശിക്കും.

 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് പിടികൂടിയത് 647 കോടിയുടെ കള്ളപ്പണം; 1100 കോടിയുടെ ലഹരിമരുന്നും 500 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വൻതോതിൽ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ കള്ളപ്പണം പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നാണ്. 187 കോടിയുടെ കള്ളപ്പണമാണ് തമിഴ്‌നാട്ടിൽ നിന്നും പിടിച്ചെടുത്തത്.ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയിൽ നിന്നും 137 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്.

 

ബൗളർമാർ വരിഞ്ഞു മുറുക്കി; ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്സിന് 156 റൺസ് വിജയ ലക്ഷ്യം

മികച്ച രീതിയിൽ പന്തെറിഞ്ഞ ബൗളർമാർ ഡൽഹി ക്യാപിറ്റൽസിനെ വരിഞ്ഞു മുറുക്കിയതോടെ സൺ റൈസേഴ്സിന് 156 റൺസിൻ്റെ കുറഞ്ഞ വിജയ ലക്ഷ്യം. 40 റൺസെടുത്ത കോളിൻ മൺറോയും 45 റൺസെടുത്ത ശ്രേയാസ് അയ്യരും ഒഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top