Advertisement

ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി ഇന്ന് 3 മണിക്ക് മുഖ്യമന്ത്രി മമത ബാനർജി ചർച്ച നടത്തും

June 17, 2019
Google News 1 minute Read

പശ്ചിമബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി ഇന്ന് 3 മണിക്ക് മുഖ്യമന്ത്രി മമത ബാനർജി ചർച്ച നടത്തും. ഓരോ മെഡിക്കൽ കോളേജിൽ നിന്നും രണ്ട് പ്രതിനിധികൾ വീതമാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുക. സമരം ചെയ്യുന്ന ഡോക്ടർമാരെ സർക്കാർ ഔദ്യോഗികമായി ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. സർക്കാർ ഔദ്യോഗികമായി അറിയിക്കാതിരുന്നതിനാൽ നേരത്തെ ഡോക്ടർമാർ ചർച്ചയിൽ നിന്ന് വിട്ടു നിന്നിരുന്നു. ചർച്ചയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട്  ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾക്ക് സർക്കാർ കത്ത് നൽകിയതിനെ തുടർന്നാണ് ഡോക്ടർമാർ ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചത്.

Read Also; രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി കേരളത്തിലും ഡോക്ടർമാരുടെ സമരം; രോഗികൾ വലഞ്ഞു

കൊൽക്കത്തയിൽ കഴിഞ്ഞയാഴ്ച മെഡിക്കൽ കോളേജിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ജൂനിയർ ഡോക്ടറെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബംഗാളിൽ ഒരാഴ്ചയിലേറെയായി ഡോക്ടർമാർ സമരത്തിലാണ്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ബംഗാളിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്ക് നടക്കുകയാണ്. കേരളത്തിലടക്കം ഡോക്ടർമാരുടെ പണിമുടക്ക് രോഗികളെ ഏറെ വലച്ചു.

Read Also; ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് ഡൽഹി എയിംസിലെ ഡോക്ടർമാരും

സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് രാജ്യവ്യാപകമായി ആരോഗ്യമേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം ഉൾപ്പെടെ ഉള്ള അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യം  പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച ഡൽഹി എയിംസിലെ ഡോക്ടർമാർ തീരുമാനം പിന്നീട് മാറ്റുകയും 12 മണി മുതൽ സമരം ആരംഭിക്കുകയും ചെയ്തു. അതേ സമയം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here